സീബ്: 'റത്തബ്' ഈത്തപ്പഴം എത്തിയതോടെ വിപണി സജീവമായി. ഒമാനിൽ തന്നെ വിളയിച്ചെടുക്കുന്ന മഞ്ഞനിറത്തിലുള്ള താഴെഭാഗം പഴുത്ത രൂപത്തിലും ബാക്കിഭാഗം പഴുക്കാത്തതുമായ, എന്നാൽ നല്ല മധുരമുള്ള ഇത്തപ്പഴമാണ് റത്തബ് എന്ന പേരിലറിയപ്പെടുന്നത്. കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പരുവമാണിത്.
ഇതിന് സവിശേഷതകൾ ഏറെയാണ്. റത്തബിൽ തന്നെ നിരവധി വകഭേദങ്ങളുണ്ട്. ചുവന്നതും കറുത്തതും നീളമുള്ളതും വണ്ണം കുറഞ്ഞതും അങ്ങനെ പലരൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ഈത്തപ്പഴം പൂർണ വളർച്ചയെത്തുന്നത് ചൂട് കൂടുന്ന മേയ്, ജൂൺ, ജൂൈല മാസങ്ങളിലാണ്. നിറംമാറി സ്വർണനിറത്തിൽ വിളഞ്ഞു നിൽക്കുന്ന മരങ്ങൾ കാണാൻ ഏറെ ഭംഗിയാണ്. പൂർണമായും പഴുത്തു വരുന്നതിനു മുമ്പ് വിളവെടുപ്പ് നടത്തി വിൽപനക്ക് എത്തിക്കുന്ന റത്തബിന് ആവശ്യക്കാർ കൂടുതലാണ്. റത്തബ് തന്നെ പൂർണമായി പഴുത്ത പരുവത്തിലെത്തിയാണ് തമർ അഥവാ കജൂർ എന്ന രൂപത്തിൽ വരുന്നത്.
ഒമാെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് വിളവെടുപ്പ് നടത്തി സീബ് സൂക്കിൽ എത്തിച്ചു ലേലം ചെയ്ത് വിൽക്കുകയായിരുന്നു മുൻകാലങ്ങളിൽ ചെയ്തിരുന്നത്. ലേലം ചെയ്യാൻ പ്രത്യേക സ്ഥലം തന്നെ സീബ് സൂക്കിൽ ഒരിക്കിയിരുന്നു. കജൂർ ലേലം നടക്കുന്ന സീസണിൽ സൂഖ് ജനനിബിഢമായിരുന്നെന്ന് സൂഖിലെ പഴയകാല കച്ചവടക്കാരൻ അബ്ദുറസാഖ് ഓർത്തെടുക്കുന്നു. റത്തബിെൻറ വരവിൽ സൂഖിലെത്തുന്നവരിൽ പ്രധാന രാജകുടുംബാംഗങ്ങൾ വരെ ഉണ്ടാകും. വലിയ വിലയിലാണ് ലേലം നടക്കുക. ഒമാൻ സ്വദേശികളുടെ പരമ്പരാഗത സൂഖുകളിൽ റത്തബിെൻറ വിൽപന തകൃതിയായി നടക്കും.
പഴയ പൊലിമ കോവിഡ് കാല വിൽപനയിൽ ഉണ്ടാകുന്നില്ല എന്ന് സ്വദേശികൾ പറയുന്നു. ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതും വിപണിയിലെ മാന്ദ്യവും സ്വദേശികളുടെ പ്രിയപ്പെട്ട ഈത്തപ്പഴകൃഷിയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സ്വദേശികൾ ഉൽപാദിപ്പിക്കുന്ന മാമ്പഴവും പപ്പായയുമാണ് ഇപ്പോൾ വിപണിയിൽ സജീവമായ മറ്റു പഴങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.