മസ്കത്ത്: സ്വാതന്ത്ര്യം, മതനിരപേക്ഷത, ജനാധിപത്യം എന്ന ശീർഷകത്തിൽ റുവി കെ.എം.സി.സി സ്വാതന്ത്ര്യസംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന സംഗമത്തിൽ ചരിത്രകാരനും ഗവേഷകനുമായ സ്വലാഹുദ്ദീൻ അയ്യൂബി മുഖ്യാതിഥിയായി. സ്വന്തമായി ചരിത്രമില്ലാത്തവർ ചരിത്രം തിരുത്തുകയാണ്. ‘‘ഇന്ത്യ എന്ന പേരിനെ പോലും ഭയക്കുന്നവരുടെ പൂർവകാല ചരിത്രം വട്ടപ്പൂജ്യമാണെന്നും ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയം ഭീരുത്വത്തിന്റേ’’തെന്നും സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.
മസ്കത്ത് കെ.എം.സി.സി ട്രഷറർ പി.ടി.കെ. ഷമീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷരീഫ് സാഗർ പ്രഭാഷണം നടത്തി. ഫ്രീഡം വിജിലിന് മുഹമ്മദ് വാണിമേൽ ആമുഖഭാഷണം നടത്തി. കേന്ദ്ര നേതാക്കളായ ഷമീർ പാറയിൽ, മുജീബ് കടലുണ്ടി, അഷ്റഫ് കിണവക്കൽ, അൻവർ ഹാജി, സയ്യിദ് എ.കെ.കെ. തങ്ങൾ , നവാസ് ചെങ്കള തുടങ്ങിയവർ സംസാരിച്ചു. റുവി കെ.എം.സി.സി ജനറൽ സെക്രട്ടറി അമീർ കാവനൂർ സ്വാഗതവും, സുലൈമാൻ കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.