മസ്കത്ത്: കൈരളി റൂവിയുടെ നേതൃത്വത്തിൽ നടന്ന റൂവി കപ്പ് 2023 ഫുട്ബാൾ ടൂർണമെന്റിൽ അൽ അൻസാരി എഫ്.സി ജേതാക്കളായി. നെസ്റ്റോ സെന്ന എഫ്.സി റണ്ണറപ്പും എഫ്.സി കേരള മൂന്നാം സ്ഥാനവും നേടി.
റൂവിയിലെ അൽ സാഹിൽ ഗ്രൗണ്ടിൽ നടന്ന മത്സരം ഒമാൻ ദേശീയ ടീം അംഗം അഹമ്മദ് ഫരാജ് അൽ റവാഹി ഉദ്ഘാടനം ചെയ്തു. ഹമൂദ്, ഇന്ത്യൻ സ്ക്രൂൾ ബോർഡ് മെംബർ നിധീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. അഭിലാഷ് ശിവൻ സ്വാഗതവും വരുൺ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും സാമൂഹിക പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, അനു ചന്ദ്രൻ, റെജി ഷാഹുൽ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിതരണം ചെയ്തു.
സാമൂഹികക്ഷേമ രംഗത്ത് നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാറുള്ള കൈരളി റൂവി കൂട്ടായ്മ കായികരംഗത്തും വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.
ഇത്തരം മികവുറ്റ പരിപാടികളുമായി ഇനിയും റൂവി കൂട്ടായ്മ മുന്നോട്ടുവരുമെന്നും ഇത്തരം പരിപാടികളിൽനിന്ന് ലഭിക്കുന്ന തുക സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കാണ് നീക്കിവെക്കാറുള്ളതെന്നും സംഘാടകർ പറഞ്ഞു. ടൂർണമെന്റ് വൻ വിജയമാക്കിയ മുഴുവൻ ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.