മസ്കത്ത്: 1994 മുതൽ മസ്കത്തിലെ ആതുര ശുശ്രൂഷ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സബീതയും ഭർത്താവ് എൻജിനീയർ അബ്ദുല്ലയും പ്രവാസം മതിയാക്കി മടങ്ങുന്നു. ഇൗ മാസം 21നാണ് ഇവരുടെ മടക്കം.
അൽ ഹമരിയ, റൂവി, മത്ര, ഇത്തി, ഷിഫ, ഹൈറാൻ എന്നീ മേഖലകളിലെ നിരവധി വിദേശികൾക്കും സ്വദേശികൾക്കും പ്രിയങ്കരിയായ ഡോക്ടറാണ് ഒമാൻ വിടുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്ന ഡോക്ടറായിരുന്നു സബീത. മലയാളികൾക്ക് പുറമെ ധാരാളം ബംഗ്ലാദേശികളും സ്വദേശികളും േഡാക്ടറുടെ സ്ഥിരം സന്ദർശകരായിട്ടുണ്ടായിരുന്നു. മത്ര മേഖലയിൽ നിന്നാണ് കൂടുതൽ മലയാളികളെത്തുന്നത്. ഡോക്ടർ ഒമാൻ വിടുന്നതിനാൽ ഇവരെല്ലാം ദുഃഖിതരുമാണ്. ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളുമില്ലാത്ത കുറഞ്ഞ വരുമാനക്കാരായ നിരവധി സാധാരണക്കാരുടെ അത്താണി കൂടിയായിരുന്ന സബീത. ഇത്രയേറെ സ്നേഹമുള്ളവരെ വിട്ടുപോവുന്നതിൽ ഏറെ വിഷമമുണ്ടെന്നും ഡോക്ടർ പറയുന്നു.
1994 ൽ ഒമാനിലെത്തിയ ഡോക്ടർ ഇത്തിയിലാണ് അബൂമഷാൽ എന്ന പേരിൽ ക്ലിനിക്ക് ആരംഭിക്കുന്നത്. ഇത്തിയിൽ നിന്ന് മഴയും കാലാവസ്ഥാ പ്രശ്നങ്ങളും കാരണം അൽ ഹമരിയയിലേക്ക് ക്ലിനിക്ക് മാറ്റുകയയിരുന്നു. എന്നാൽ, ഒരു വർഷം കഴിയുേമ്പാേഴക്കും സ്പോൺസർ മരിച്ചത് വലിയ വെല്ലുവിളിയായിരുന്നു. സ്പോൺസർക്ക് മൂന്ന് വയസ്സിൽ താെഴയുള്ള കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. അതിനാൽ കോടതിയുടെ മേൽനോട്ടത്തിലായിരുന്നു 15 വർഷവും ക്ലിനിക്ക് നടന്നിരുന്നത്. കുട്ടികൾക്ക് പ്രായപൂർത്തിയെത്തിയതോടെ കോടതി ക്ലിനിക്ക് തിരിച്ചേൽപിക്കാൻ തയാറായെങ്കിലും കുട്ടികൾക്ക് കാര്യക്ഷമത ഇല്ലാത്തതിനാൽ 2015 ൽ സ്പോൺസർ മാറി അബൂ അഹമ്മദ് ക്ലിനിക്ക് എന്ന് പേര് മാറ്റുകയായിരുന്നു.
മസ്കത്തിലെ മലയാളികളുടെയും അല്ലാത്തവരുടെയും സ്േനഹം എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് ഡോക്ടർ പറയുന്നു. ക്ലിനിക്കിൽ രോഗി ചമഞ്ഞെത്തി മാല പൊട്ടിച്ചെടുത്ത സംഭവം ഇവർ ഇപ്പോഴും ഞെട്ടലോടെയാണ് ഒാർക്കുന്നത്. രാത്രി എട്ടരക്ക് ചികിത്സിക്കാനെന്ന വ്യാേജന ക്ലിനിക്കിൽ എത്തിയ പാകിസ്താനി സ്വദേശികളായിരുന്നു മാല പൊട്ടിച്ചത്.
തൊടുപൂഴ സ്വദേശി ഹമീദ് ഹാജിയുടെയും ഫാത്തിമയുടെയും മകളാണ് സബീത. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് നേടിയശേഷം ബറോഡയിൽ നിന്ന് അനസ്തേഷ്യയിൽ പി.ജി ചെയ്തു. തിരൂർ, പുത്തൻപള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് സബീത ഒമാനിലെത്തുന്നത്.
ഭർത്താവായ അബ്ദുല്ല 1993 ലാണ് ഒമാനിലെ തീജാൻ ഗ്രൂപ് ഒാഫ് കമ്പനിയിൽ സർവിസ് മാനേജറായി എത്തുന്നത്. നേരത്തേ സൗദി അറേബ്യ, അബൂദബി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. നാലു വർഷത്തിനുശേഷം സ്വന്തമായി ബിസിനസ് രംഗത്തേക്ക് വരുകയായിരുന്നു. ഫാർമസിയും എക്സലൻറ് ഗ്രാഫിക് എന്ന പേരിൽ പരസ്യ കമ്പനിയും നടത്തിയിരുന്നു. ലിപ്സൺ അടക്കമുള്ള കമ്പനികളുടെ പേരിൽ ബോർഡുകൾ തയാറാക്കുന്നതിനും കരാറുകളും ലഭിച്ചിരുന്നു. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിലാണ് ബിരുദം നേടിയത്. നാട്ടിൽ മരക്കാർ േമാേട്ടാഴ്സിൽ സർവിസ് എൻജിനീയറായും സേവനം ചെയ്തിരുന്നു.
സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു അേദ്ദഹം. എല്ലാ സംഘടനകളോടും സഹകരിച്ച് പ്രവർത്തിച്ചിരുന്നു. എം.ഇ.എസിെൻറ ആദ്യകാല എക്സിക്യൂട്ടിവ് അംഗമായിരുന്നു. മലയാളികളും മറ്റും മരണമടയുേമ്പാൾ അനുബന്ധ പ്രവർത്തനങ്ങളിലും മറ്റും സജീവമായി അബ്ദുല്ല ഉണ്ടാവുമായിരുന്നു. പറവൂർ സ്വദേശിയാണ് അബ്ദുല്ല. പിതാവ് മുഹമ്മദ്. മാതാവ് ഫാത്തിമ. ഡോക്ടർ െഫമി മോൾ ഏക മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.