മസ്കത്ത്: ജോലിസ്ഥലത്തെ തൊഴിൽ സുരക്ഷക്ക് തൊഴിലുടമകൾക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രാലയം. തൊഴിൽ നിയമങ്ങൾ പ്രകാരം തൊഴിലാളികൾ ജോലിയിലായിരിക്കുമ്പോൾ അവരുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും നടപ്പാക്കാൻ തൊഴിലുടമകളോ അവരുടെ പ്രതിനിധികളോ നിർബന്ധിതരാണെന്ന് തൊഴിൽ മന്ത്രാലയം ഓൺലൈനായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഗോഡൗണുകളിൽ സംഭരിച്ചുവെക്കുന്ന വസ്തുക്കളുടെ ക്രമീകരണം നേരായ രീതിയിലായിരിക്കണം, സ്റ്റോറേജ് ലൊക്കേഷനുകൾ വ്യക്തമായി അടയാളപ്പെടുത്തുകയും ആവശ്യത്തിനുള്ള മെറ്റൽ റാക്കുകളും ഷെൽഫുകളും ക്രമീകരിക്കുകയും വേണം. അപകടസാധ്യതകൾ കുറക്കാൻ സീലിങ്ങിൽനിന്ന് കുറഞ്ഞത് മൂന്നടി അകലത്തിൽ മാത്രമേ വസ്തുക്കൾ സൂക്ഷിക്കാവൂ. കൂടാതെ, ജോലിസ്ഥലത്ത് ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കണം.
സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ഷെൽഫുകളിൽനിന്ന് വസ്തുക്കൾ എടുക്കാനും വെക്കാനും സുരക്ഷിതമായ ഗോവണി നൽകേണ്ടതിന്റെ പ്രാധാന്യവും നിർദേശത്തിൽ മന്ത്രാലയം വ്യക്തമാക്കുന്നു. അപകടങ്ങൾ തടയുന്നതിനും എല്ലാ ജീവനക്കാർക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.