സുഹാര്‍: സഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് കബിന്റെ എട്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫ്രണ്ട്സ് ഇലവന് സിഗ്ഗ് ജേതാക്കള്‍. 20 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് സുഹാര്‍, ഫലജ്, സനാഇയ, സഹം എന്നിവിടങ്ങളിലെ അഞ്ചു ഗ്രൗണ്ടുകളിലായാണ് അരങ്ങേറിയത്. സെമി ഫൈനലില്‍ റോണക് സുഹാറിനെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഇലവന് ഫൈനലിലെത്തി. രണ്ടാം സെമിയില്‍ ബി.ടി.എസ് സുഹാറും ചെന്നൈ സുഹാര്‍ കിങ്സും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. സൂപ്പര്‍ ഓവറില്‍ ചെന്നൈ കിങ്സ് ഫൈനലിന് യോഗ്യത നേടി. തുടര്‍ന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ കിങ്സ് ആറ് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്തു.
സഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഫ്രണ്ട്സ് ഇലവന് സിഗ്ഗ് ജേതാക്കള്മറുപടി ബാറ്റിങില്‍ ഫ്രണ്ട്സ് ഇലവന് നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. മാന്‍ ഓഫ് ദി സീരീസായി ബി.ടി.എസിലെ നികേഷ് നിക്കിയെയും മികച്ച ബൗളറായി സഹം ചലഞ്ചേഴ്സിലെ അര്ഷുമാന് കയ്യുമിനെയും മികച്ച ബാറ്റ്സ്മാനായി ഉമയിര്‍ അഹമ്മദിനെയും (ചലഞ്ചേഴ്സ്) മികച്ച കീപ്പറായി സാജിദ് മുള്ളനെയും (സഹം ചലഞ്ചേഴ്സ്), മികച്ച ടീം മാനേജര്‍ ആയി ബൈജുവിനെയും (റോണക് സുഹാര്‍) തെരഞ്ഞെടുത്തു. തുടക്കം മുതല്‍ ടീമിനോടൊപ്പം പ്രവര്‍ത്തിച്ച ദിലീപിനെ ആദരിച്ചു. ടൂര്‍ണമെന്റ് വന്‍ വിജയമാക്കിയ ടീം അംഗങ്ങളെയും ക്രിക്കറ്റ് പ്രേമികളെയും ക്ലബ് പ്രസിഡന്റ് സുഭാഷ് പതിയത്ത്, സെക്രട്ടറി സാജിദ് മുള്ളന്‍, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ശ്രീകുമാര്‍, ടീം ക്യാപ്റ്റന്‍ ശാദു എന്നിവര്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.