സലാല: സലാല ഇന്ത്യൻ സ്കൂൾ വിദ്യാർഥിക്ക് നാഷനൽ എനർജി ഗ്ലോബ് പുരസ്കാരം. ഒമാനെ ഹര ിതാഭമാക്കാൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സംവേദ് ഷാജി നമ്പ്യാർ സമർപ്പിച്ച പ്രോജക്ട് ആണ് അവാർഡിന് അർഹമായത്. പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് തയാറാക്കിയത്. സലാലയിൽ ഡോക്ടറായ ഷാജി ശ്രീധറിെൻറയും, സലാല കോളജ് ഓഫ് ടെക്നോളജി അധ്യാപിക ഹൃദ്യ എസ്. മേനോെൻറയും മകനാണ് സംവേദ്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ 1999ൽ വിശ്വപ്രസിദ്ധ പ്രകൃതി സംരക്ഷണ പ്രവർത്തകൻ വോൾഫ് ഗാങ് ന്യൂമാൻ ഏർപ്പെടുത്തിയതാണ് നാഷനൽ എനർജി ഗ്ലോബ് പുരസ്കാരം. 197ലധികം രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം പ്രോജക്ടുകളാണ് അവാർഡിനായി പരിഗണിക്കുന്നത്. ഇവരിൽനിന്നാണ് സംവേദ് സമ്മാനം കരസ്ഥമാക്കിയത്. 2014ൽ സംവേദിെൻറ ജ്യേഷ്ഠൻ ഹൃദിത് സുദേവും ഈ പുരസ്കാരം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.