സലാല: സലാല കെ.എം.സി.സി ഇഫ്താർ സംഘടിപ്പിച്ചു. 30 വർഷമായി ദോഫാർ ക്ലബ് ഗ്രൗണ്ടിൽ സംഘടിപ ്പിച്ചുവരുന്ന ഇഫ്താറിൽ സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് ഒഴുകിയെത്തിയത് . പതിവിനു വിപരീതമായി സ്വദേശികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യം സംഗമത്തെ ശ്രദ്ധേയമാക്കി. ഒമാൻ ലേബർ കെയർ ഡിപ്പാർട്മെൻറ് ഡയറക്ടർ നൈഫ് അഹ്മദ് സൈദ് അൽ ഷൻഫരി, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ്, വൈസ് ചെയർമാൻ എൻ.കെ. മോഹൻ ദാസ്, ഒമാൻ സ്വദേശി പ്രമുഖനായ സാലം മുസല്ലം അഹ്മദ് അൽ ബാജിരി, അഡ്വ. മുഹമ്മദ് സുഹൈൽ അൽ ബുറാമി, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഇബ്രാഹിം, ഗൾഫ്ടെക് ഗ്രൂപ് എം.ഡി പി.കെ. അബ്ദുൽ റസാഖ് തുടങ്ങിയ പൗരപ്രമുഖരും സലാലയിലെ വിവിധ സ്ഥാപനങ്ങളുടെ മേധാവികളും സാമൂഹിക, രാഷ്ട്രീയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേർ ഇഫ്താറിൽ പെങ്കടുത്തതായും അടുത്ത വർഷങ്ങളിൽ കൂടുതൽ വിപുലമായി നടത്താൻ ശ്രമിക്കുമെന്നും സലാല കെ.എം.സി.സി പ്രസിഡൻറ് നാസർ പെരിങ്ങത്തൂരും ആക്ടിങ് ജനറൽ സെക്രട്ടറി ഷബീർ കാലടിയും ഇഫ്താർ കമ്മിറ്റി ചെയർമാൻ വി.പി. അബ്ദുസ്സലാം ഹാജിയും കൺവീനർ കോയ സാഹിബും പറഞ്ഞു. ജാഫർ ജാതിയേരിയുടെ നേതൃത്വത്തിൽ നൂറംഗ വളൻറിയർ ടീം ആണ് പരിപാടിക്ക് ചുക്കാൻപിടിച്ചത്. അസീസ് ഹാജി മണിമല, മുഹമ്മദ് നജീബ്, ബഷീർ ഇടമൺ, അബു ഹാജി വയനാട്, ആർ.കെ. അഹമ്മദ്, കാസിം കോക്കൂർ, അബ്ബാസ് മൗലവി, ഹാഷിം കോട്ടക്കൽ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.