സലാല: സലാലയിൽ ഖരീഫ് കാലത്തുമാത്രം ഉറവ പൊട്ടുന്ന അയിൻ ഖോർ വെള്ളചാട്ടത്തിെൻറ ഭാഗമായ അരുവിയിൽ കുളിക്കാനിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വർധിച്ച അപകടസാധ്യത കണക്കിലെടുത്താണ് നിരോധനമേർപ്പെടുത്തിയത്.
നീന്താൻ അനുയോജ്യമായ വിധത്തിലുള്ളതല്ല ഇൗ അരുവി. മുന്നറിയിപ്പുകൾ മറികടന്ന് കുളിക്കാനിറങ്ങുന്നവർ സ്വയവും കുടുംബാംഗങ്ങളെയും അപകടത്തിൽ പെടുത്തുകയാണ് ചെയ്യുന്നതെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ കുളിക്കാനിറങ്ങിയ ഒമ്പതുവയസ്സുകാരൻ അരുവിയിൽ മുങ്ങിയിരുന്നു.
സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്ത കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഖരീഫ് സീസണിൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും ചേർന്ന് അടച്ചിരുന്നു.
സലാലയുടെ 35 കിലോമീറ്റർ അകലെ പടിഞ്ഞാറ് ഭാഗത്ത് റായ്സൂത്തിനടുത്ത മലനിരകളിലാണ് ഖരീഫ്കാലത്ത് മാത്രം ഉരവംകൊള്ളുന്ന ഈ സുന്ദര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. താഴെയായി ജലസമൃദ്ധമായ തടാകവും നിയത രൂപങ്ങളില്ലാത്ത പാറക്കെട്ടുകളിലൂടെ തുള്ളി ഒഴുകുന്ന നീർചാലുകളും ചെറുജലധാരകളുമെല്ലാം സുന്ദരമായ കാഴ്ചാനുഭൂതിയാണ് പകരുന്നത്. ഉരുളൻ കല്ലുകൾ നിറഞ്ഞ, വെള്ളച്ചാട്ടത്തിൽ നിന്നൊഴുകുന്ന ജലംനിറഞ്ഞ വാദിയെന്നോ വഴിയെന്നോ തിരിച്ചറിയാനാകാത്ത വഴിയിലൂടെയുള്ള യാത്രക്ക് ഫോർവീൽ വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.