സലാല: ഇതര ഗൾഫ് നാടുകളിൽനിന്ന് വ്യത്യസ്തമായി സലാലയിലെ മലയാളി സമൂഹത്തിൽ ദൃശ്യമാകുന്ന സ്നേഹവും സൗഹാർദവും മാതൃകാപരമാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലെസി. ഐ.എസ്.സി മലയാള വിഭാഗം സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷവും ബാലകലോത്സവ സമ്മാനവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹവും കാരുണ്യവും വിളംബരം ചെയ്ത ക്രിസ്തുവിെൻറ ജനനം ആഘോഷിക്കുമ്പോൾ ഈ മഹത്തായ മൂല്യങ്ങൾ സ്വായത്തമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മൈതാനിയിൽ നടന്ന പരിപാടിയിൽ കൺവീനർ ആർ.എം. ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. മൻപ്രീത് സിങ്, യു.പി.ശശീന്ദ്രൻ, മോഹൻ ദാസ് തമ്പി, സന്തോഷ്, രാജഗോപാൽ എന്നിവർ സംബന്ധിച്ചു. ബാലകലോത്സവ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബഷീർ ചാലിശ്ശേരി സ്വാഗതവും ഹേമ ഗംഗാധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.