സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 20ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യയായിരിക്കും പ്രധാന ആകർഷണം.
അന്നേ ദിവസം രാവിലെ മുതൽ ക്ലബ് അങ്കണത്തിൽ വിവിധ കലാകായിക മത്സരങ്ങളും ഘോഷയാത്രയും സംഘടിപ്പിക്കും. സദ്യയിലേക്ക് ക്ലബ് അംഗങ്ങൾക്ക് പ്രവേശനം സൗജന്യമാണെങ്കിലും മറ്റുള്ളവർ നേരത്തെത്തന്നെ നിശ്ചിത ഫീസ് നൽകി കൂപ്പണുകൾ സ്വന്തമാക്കേണ്ടതുണ്ട്.
പരിമിതമായ കൂപ്പണുകൾ ബദർ അൽ സമ, അൽ സാഹിർ ക്ലിനിക്, ടോപാസ് റെസ്റ്റാറന്റ്, അൽ ഫവാസ് ട്രാവൽസ്, ടോപാസ് സാദ, ഇലക്ട്രോ മെക്കാനിക്കൽ സർവിസ് സനായിയ്യ എന്നിവിടങ്ങളിലാണ് ലഭിക്കുക.
മലയാള വിഭാഗം വിപുലമായ തോതിൽ സംഘടിപ്പിക്കുന്ന ബാലകലോത്സവത്തിന്റെ ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും നവംബർ ഒന്നിനാണ് നടക്കുക. വി.ടി. മുരളി മുഖ്യാതിഥിയായിരിക്കും. മിനി സ്ക്രീൻ താരം പ്രദീപ് പൂലാനി കലാപരിപാടികൾക്ക് നേത്യത്വം നൽകും. അഞ്ചു കാറ്റഗറികളിലായി 37 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ രെജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ടോപാസ് റെസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ കൺവീനർ എ.പി. കരുണൻ, കോ-കൺവീനർ റഷീദ് കൽപ്പറ്റ, ട്രഷറൽ സജീബ് ജലാൽ, കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ബാലകലോത്സവം സെക്രട്ടറി ഷജിൽ കോട്ടായി, മണികണ്ഠൻ ആർ. നായർ, ഡെന്നി ജോൺ, ദിൽരാജ് നായർ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 92534919 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.