മസ്കത്ത്: അപ്രതീക്ഷിതമായെത്തിയ മഴയിൽ കുതിർന്ന് ദോഫാർ ഗവർണറേറ്റ്. വെള്ളിയാഴ്ച വൈകീട്ടാണ് സലാലയടക്കമുള്ള വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചത്. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് നേരിയ തോതിൽ ഗതാഗതതടസ്സം അനുഭവപ്പെട്ടു. റോയൽ ഒമാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച 73 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്കാക്കുന്നത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റംവന്നു.
അതേസമയം, ദോഫാറിന്റെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച പെയ്ത മഴയെക്കുറിച്ച് മുൻകൂർ മുന്നറിയിപ്പ് നൽകാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാൻ കാലാവസ്ഥ വിഭാഗം ജനറൽ ഡയറക്ടർ അബ്ദുല്ല അൽ ഖദൂരി പറഞ്ഞു. പൊതുവേ, ഇത്രയും കനത്തതും ശക്തവുമായ മഴയുടെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച്, വ്യാഴാഴ്ച ന്യൂനമർദം അവസാനിച്ചതിനാൽ. പൗരന്മാരിൽനിന്ന് തങ്ങൾക്ക് വന്ന എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്ത് കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.