മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ സലാം എയറിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ)അഡ്രിയാൻ ഹാമിൽട്ടൺ മാൻസിനെ നിയമിച്ചു. ഏവിയേഷൻ എക്സിക്യൂട്ടിവ് മാനേജ്മെന്റിൽ 28 ലധികം വർഷത്തെ അനുഭവപരിചയമുണ്ട് മാൻസിനെന്ന് സലാം എയർ പ്രസ്താവനയിൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ എയർവേയ്സ്, ഫ്ലൈ ആറിസ്താൻ, മുമ്പ് വിർജിൻ ബ്ലൂ എയർലൈൻസ് എന്നറിയപ്പെട്ടിരുന്ന വിർജിൻ ആസ്ട്രേലിയയിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുതിയ നിയമനം കമ്പനിയെ പുതിയ ഉയർച്ചയിലേക്ക് നയിക്കാൻ സഹായകമാകുമെന്നാണ് സലാം എയർ കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.