മസ്കത്ത്: സലാം എയർ സുഹാർ വിമാനത്താവളത്തിൽ നിന്ന് സർവിസുകൾ പുനരാരംഭിച്ചു. സലാലയിലേക്കാണ് സർവിസുകൾ. മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സർവിസ് ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് പുനരാരംഭിക്കുന്നത്.
ആഴ്ചയിൽ നാല് വിമാനങ്ങളാണുള്ളത്. വെള്ളി, ശനി, ഞായർ, ബുധൻ ദിവസങ്ങളിലാണ് സർവിസുകൾ. ബാത്തിന അടക്കം വടക്കൻ ഗവർണറേറ്റുകളിലുള്ളവർക്ക് ഖരീഫ് ആസ്വദിക്കാൻ പോകാൻ സലാം എയർ സർവിസുകൾ സഹായകരമാകും. 2019 നവംബർ അവസാനത്തെ കണക്കുപ്രകാരം സുഹാർ വിമാനത്താവളത്തിൽ 2240 വിമാനങ്ങളാണ് സർവിസ് നടത്തിയത്. ആഭ്യന്തര സർവിസുകൾക്ക് പുറമെ എയർ അറേബ്യയും ഖത്തർ എയർവേസുമടക്കം അന്താരാഷ്ട്ര സർവിസുകളും ഇവിടെ നിന്ന് സർവിസ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.