സലാം എയർ സുഹാറിൽ നിന്ന് സർവിസ് പുനരാരംഭിച്ചു
text_fieldsമസ്കത്ത്: സലാം എയർ സുഹാർ വിമാനത്താവളത്തിൽ നിന്ന് സർവിസുകൾ പുനരാരംഭിച്ചു. സലാലയിലേക്കാണ് സർവിസുകൾ. മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സർവിസ് ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് പുനരാരംഭിക്കുന്നത്.
ആഴ്ചയിൽ നാല് വിമാനങ്ങളാണുള്ളത്. വെള്ളി, ശനി, ഞായർ, ബുധൻ ദിവസങ്ങളിലാണ് സർവിസുകൾ. ബാത്തിന അടക്കം വടക്കൻ ഗവർണറേറ്റുകളിലുള്ളവർക്ക് ഖരീഫ് ആസ്വദിക്കാൻ പോകാൻ സലാം എയർ സർവിസുകൾ സഹായകരമാകും. 2019 നവംബർ അവസാനത്തെ കണക്കുപ്രകാരം സുഹാർ വിമാനത്താവളത്തിൽ 2240 വിമാനങ്ങളാണ് സർവിസ് നടത്തിയത്. ആഭ്യന്തര സർവിസുകൾക്ക് പുറമെ എയർ അറേബ്യയും ഖത്തർ എയർവേസുമടക്കം അന്താരാഷ്ട്ര സർവിസുകളും ഇവിടെ നിന്ന് സർവിസ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.