മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ സലാലക്കും ബഹ്റൈനും ഇടയില്‍ സര്‍വിസുകള്‍ തുടങ്ങി. സലാലക്കും ബഹ്റൈനും ഇടയില്‍ നേരിട്ട് സര്‍വിസ് ആരംഭിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് പറഞ്ഞു.
സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ സലാം എയര്‍, ബഹ്റൈന്‍ പ്രതിനിധികള്‍ പങ്കെടുത്തു. ടിക്കറ്റുകള്‍ വെബ്സൈറ്റുകളിലും അംഗീകൃത ഏജന്‍സികള്‍ വഴിയും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.