ഒമാനിൽ ഫാമിലി വിസ ലഭിക്കാൻ ശമ്പള നിരക്ക്​ 150 റിയാലായി കുറച്ചു

മസ്കത്ത്​: ​ഒമാനിൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക്​ ആശ്വാസം പകർന്ന്​ ഫാമിലി വിസ ലഭിക്കാൻ ശമ്പള നിരക്ക്​ 150 റിയാലായി അധികൃതർ കുറച്ചു. ആർ.ഒ.പി ഉദ്യോഗസ്ഥനെ പ്രാദേശിക പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്തത്​. നേരത്തെ കുറഞ്ഞത്​ 350 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഫാമിലി വിസയിൽ കൊണ്ടുവാരാൻ സാധിച്ചിരുന്നൊള്ളു. ഇത്​ എന്ന്​ മുതലാണ്​ പ്രാബല്യത്തിൽ വരിക എന്ന കാര്യങ്ങളെ കുറിച്ച്​ വരും ദിവസങ്ങളിലെ അറിയാൻ കഴിയുകയൊള്ളു. രാജ്യത്തെ സമ്പത്ത്​ വ്യവസ്​യെ ഉത്തേജിപ്പിക്കുന്നതാണ്​ പുതിയ തീരുമാനമെന്നാണ്​ വിദഗ്​ധർ പറയുന്നത്​.

Tags:    
News Summary - Salary rate reduced to 150 riyals to get family visa in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.