മസ്കത്ത്: വ്യാജ ഉൽപന്നങ്ങൾ വിറ്റതിന് രണ്ട് വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ)1500 റിയാൽ പിഴ ചുമത്തി.ദാഹിറ ഗവർണറേറ്റിലെ വിവിധ മാർക്കറ്റുകളിലും വാണിജ്യസ്ഥാപനങ്ങളിലും ഷോപ്പുകളിലും നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തിരിക്കുന്നത് അധികൃതർ അറിയിച്ചു.
ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാരുടെ നേതൃത്വത്തിലായിരുന്നു കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മറ്റും കണക്കിലെടുത്താണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുന്നത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ അതോറിറ്റിയുടെ വിവിധ കമ്യൂണിക്കേഷൻ ചാനലുകൾ വഴി വിവരം അറിയിക്കണമെന്നും സി.പി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.