നിരോധിത പുകയില ഉൽപനങ്ങളുടെ വിൽപന; 3000റിയാൽ പിഴ ചുമത്തി

മസ്കത്ത്: നിരോധിത പുകയില ഉൽപനങ്ങൾ വിറ്റതിന് മൂന്നുവിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇൻസ്പെക്‌ഷൻ ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിനെ പ്രതിനിധീകരിച്ച് തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിലായത്തിൽ നടത്തിയ പരിശോധനയിലാണ് ചവക്കുന്ന രീതിയിലുള്ള പുകയില ഉൽപനങ്ങൾ പിടികൂടുന്നത്. 3000റിയാൽ പിഴയും ചുമത്തി. നിരോധിത പുകയില ഉൽപനങ്ങൾ വിൽക്കുന്ന ഏഷ്യൻ തൊഴിലാളികളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ, പുകയില നിയന്ത്രണത്തിനായുള്ള സംയുക്ത സംഘത്തിന്റെ സഹായത്തോടെ ഇവരെ പിടികൂടുന്നത്.1,021 ബാഗുകളിലായി ഉണ്ടായിരുന്ന നിരോധിത പുകയില ഉൽപനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.

Tags:    
News Summary - sales of banned tobacco products; 3000 riyal fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.