മത്ര: രണ്ടാം ജന്മം പോലെ പതിവിലും ഊർജസ്വലതയോടെ മത്രക്കാരുടെ സാന്റ്വിച് വാല തിരിച്ചെത്തി.മുംബൈ രത്നഗിരി സ്വദേശിയായ നൂറുദ്ദീനാണ് കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചത്. കോവിഡ് ബാധിച്ച് ദീര്‍ഘകാലം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ഇതിനിടെ ഇദ്ദേഹം മരിച്ചതായി വാട്സ്ആപ്പിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
നാലു പതിറ്റാണ്ടിലേറെയായി മത്ര സൂഖിലുള്ള ഇദ്ദേഹത്തിന്റെ സാന്റ്വിച് സ്വദേശികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. അങ്ങനെയാണ് ഇദ്ദേഹം മത്രക്കാരുടെ സാന്റ്വിച് വാലയായി അറിയപ്പെടുന്നത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ മരണത്തെ മുഖാമുഖം കണ്ട നൂറുദ്ദീന്‍ രണ്ടുമാസത്തെ ചികിത്സക്കൊടുവിലാണ് ജീവിതം തിരികെ ലഭിച്ചത്.
കോവിഡും വാട്സ്ആപ്പും പലതവണ 'മരിപ്പിച്ച'തിനാല്‍ ഒമാനിലെ ആശുപത്രി വിട്ട് നാട്ടില്‍ പോകുമ്പോള്‍ വികാരനിര്‍ഭര യാത്രയയപ്പാണ് മത്ര പൗരാവലി നൂറുദ്ദീന്‍ നല്‍കിയത്. ഇനിയൊരു പ്രവാസ ജീവിതം ഉണ്ടാവില്ലെന്ന് കരുതിതന്നെയാണ് അന്ന് നാട്ടിലേക്ക് പോയതെന്ന് നൂറുദ്ദീൻ പറയുന്നു. ആറുമാസത്തെ നാട്ടിലെ ചികിത്സയും ജീവിതവും കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിക്കാനിടയാക്കിയത് സ്പോണ്‍സറുടെയും മറ്റും നിര്‍ബന്ധം മൂലമാണ്. ഇദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സൗഹൃദവും സന്മനോഭാവവും പരിഗണിച്ച് ഒമാന്‍ സാംസ്കാരിക മന്ത്രാലയം നേരത്തെ ആദരിച്ചിരുന്നു.
മത്രയിലെ ജോലിയും ജീവിതവും ഇനിയും തന്റെ തലയില്‍ എഴുതിയതിനാലാകാം പൂര്‍ണ ആരോഗ്യത്തോടെ വീണ്ടും ജോലിയില്‍ പ്രവേശിക്കാനായതെന്ന് നൂറുദ്ദീൻ പറയു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.