അൽകാമിൽ: ജാസ് കഫേ അതാർ അൽമദീന ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇൻഹാൻസ് ക്രിക്കറ്റ് ടീം അൽകാമിൽ സംഘടിപ്പിച്ച ശർഖിയ കപ്പ് സീസൺ രണ്ട് ടൂർണമെന്റിൽ ഇൻഹാൻസ് സലാല ജേതാക്കളായി.
അൽവാഫി അൽ മൻസൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ 16 ടീമുകളായിരുന്നു മാറ്റുരച്ചത്. ഫൈനലിൽ സ്റ്റാർ അൽവാഫിയെ ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത സ്റ്റാർ അൽ വാഫി ഏഴ് ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസാണെടുത്തത്. ഇൻഹാൻസ് ടീം 3.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
പ്ലയർ ഓഫ് ദ ടൂർണമെന്റായി ഇൻഹാൻസ് ടീമിന്റെ അഭിജിത് കണ്ടംബിയെയും മികച്ച ബാറ്റ്സ്മാനായി സ്റ്റാർ അൽ വാഫിയുടെ ഹഫീസിനെയും മികച്ച ബൗളറായി ഇൻഹാൻസ് ടീമിന്റെ അഭിയെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ജാസ് കഫേ എം.ഡി അഫ്സൽ എടച്ചേരി ട്രോഫിയും കാഷ് അവാർഡും കൈമാറി. തുടർവർഷങ്ങളിലും ശർഖിയ കപ്പ് നടത്തുന്നതായിരിക്കുമെന്ന് ഭാരവാഹികളായ ഇർഷാദ്, നിസാർ, നുജൂം, അയ്യൂബ്, ഷക്കീർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.