സലാല: മലർവാടിയും ടീൻ ഇന്ത്യയും ചേർന്ന് ഒരുക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിെൻറ രജിസ്ട്രേഷൻ സലാലയിലും പുരോഗമിക്കുന്നു. ലോക മലയാളി കുടുംബങ്ങൾക്ക് അറിവിെൻറ ഉത്സവമാണ് മലർവാടി ഒരുക്കിയിരിക്കുന്നതെന്ന് സലാല കൺവീനർ സബിത റസാഖ് പറഞ്ഞു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വർഷമായി നടന്നുവരുന്ന വിജ്ഞാനോത്സവം ഈ വർഷം ഗ്ലോബൽ ക്വിസ് കോമ്പിറ്റീഷനായാണ് സംഘടിപ്പിക്കുന്നത്. ലോകത്തെങ്ങുമുള്ള മലയാളികൾക്ക് കുടുംബസമേതം ഓൺലൈൻ വഴി ഇതിൽ പങ്കാളികളാകാം.
www.malarvadi.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജനുവരി 15നകം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. ജനുവരി 23 മുതൽ ഫെബ്രുവരി 23 വരെയാണ് മത്സരം നടക്കുക. ഫൈനൽ റൗണ്ടിൽ വിജയികളാവുന്നവർക്ക് മികച്ച സമ്മാനങ്ങളാണ് ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർഥികൾ ആവേശപൂർവമാണ് മുന്നോട്ടു വരുന്നതെന്ന് ടീൻ ഇന്ത്യ കൺവീനർ സാഗർ അലി പറഞ്ഞു. പരിപാടിയുടെ കോഓഡിനേഷനായി കമ്മിറ്റി രൂപവത്കരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 98576073, 95501450.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.