പ​ഴ​മ​യു​ടെ പു​തു​മ​യു​മാ​യി മു​ഖം​മി​നു​ക്കി സീ​ബ്​ സൂ​ഖ്​

സീ​ബ്​: ഇ​ന്ന​ത്തെ മാ​ളു​ക​ളു​ടെ പ​ഴ​യ​കാ​ല പ​രി​ച്ഛേ​ദ​ങ്ങ​ളാ​യി​രു​ന്നു ഒ​മാ​നി​ലെ സൂ​ഖു​ക​ൾ. ഒ​മാ​െൻറ പൗ​രാ​ണി​ക നി​ർ​മി​തി​യു​ടെ അ​ഴ​ക് വി​ളി​ച്ചോ​തു​ന്ന സൂ​ഖു​ക​ൾ പോ​യ​കാ​ല കൊ​ടു​ക്ക​ൽ​വാ​ങ്ങ​ലി​െൻറ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​ന്നും നാ​ഗ​രി​ക​ത​യു​ടെ ക​ട​ന്നു​വ​ര​വ് അ​നു​വ​ദി​ക്കാ​തെ പൗ​രാ​ണി​ക ശൈ​ലി​യി​ൽ ത​ല​യു​യ​ർ​ത്തി​നി​ൽ​ക്കു​ന്ന സൂ​ഖു​ക​ൾ ഒ​മാ​നി​ൽ ധാ​രാ​ള​മാ​യി കാ​ണാം. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്​ സീ​ബ്​ സൂ​ഖ്. ന​ഗ​ര​മ​ധ്യ​ത്തി​ൽ ത​ന്നെ നി​ല​കൊ​ള്ളു​ന്ന സൂ​ഖി​െൻറ പ​ഴ​മ അ​തേ​പ​ടി നി​ല​നി​ർ​ത്തി അ​റേ​ബ്യ​ൻ വാ​സ്തു​ചാ​രു​ത​യി​ൽ മോ​ടി കൂ​ട്ടി നി​ല​നി​ർ​ത്താ​നു​ള്ള പ​ണി​യി​ലാ​ണ് അ​ധി​കൃ​ത​ർ.

പ​ഴ​മ​ക്കാ​രു​ടെ ഓ​ർ​മ​യി​ൽ 40 വ​ർ​ഷ​ത്തി​ന് മു​ക​ളി​ലാ​ണ് സൂ​ഖി​െൻറ പ്രാ​യം. ഒ​മാ​െൻറ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്ന് സ്വ​ദേ​ശി​ക​ൾ ക​ച്ച​വ​ട​ത്തി​നെ​ത്തി​യി​രു​ന്ന പ്ര​ധാ​ന സൂ​ഖാ​ണ്​ സീ​ബി​ലേ​ത്. പ്ര​ധാ​ന ക​ച്ച​വ​ട കേ​ന്ദ്ര​മാ​യ മ​ത്ര​യി​ൽ നി​ന്നു​പോ​ലും ആ​ളു​ക​ൾ സീ​ബി​ൽ എ​ത്തി​യി​രു​ന്ന​താ​യി 38 വ​ർ​ഷ​മാ​യി സൂ​ഖി​ൽ ഹ​ലു​വ വ്യാ​പാ​രം ചെ​യ്യു​ന്ന ത​ല​ശ്ശേ​രി ഒ​ള​വി​ലം സ്വ​ദേ​ശി പ​വി​ത്ര​ൻ പ​റ​യു​ന്നു. ജ്യേ​ഷ്​​ഠ​ൻ പു​രു​ഷു​വി​െൻറ ഹ​ലു​വ​ക്ക​ട​യി​ൽ എ​ത്തു​മ്പോ​ൾ ഇ​വി​ടം വെ​റും ത​ക​ര​കൊ​ണ്ട് നി​ർ​മി​ച്ച വീ​ടു​ക​ളാ​യി​രു​ന്നു. വൈ​ദ്യു​തി ഇ​ല്ലാ​തെ റാ​ന്ത​ലി​െൻറ​യും പെ​ട്രോ​മാ​ക്സി​െൻറ​യും വെ​ളി​ച്ച​ത്തി​ലാ​യി​രു​ന്നു ആ ​കാ​ല​ങ്ങ​ളി​ൽ ഒ​മാ​നി ഹ​ലു​വ പാ​കം ചെ​യ്തി​രു​ന്ന​തെ​ന്ന്​ പ​വി​ത്ര​ൻ ഒാ​ർ​ക്കു​ന്നു. പ​ഴ​യ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് സീ​ബ്​ എ​ത്തു​ന്ന​തു​വ​രെ അ​ക്കാ​ല​ത്ത്​ റോ​ഡി​നു ഇ​രു​വ​ശ​വും കു​റ്റി​ച്ചെ​ടി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പ​വി​ത്ര​ൻ പ​റ​യു​ന്നു.

ഏ​റ്റ​വും പ്രി​യ​വും രു​ചി​യു​മു​ള്ള ഹ​ലു​വ​യു​ടെ വി​ൽ​പ​ന​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​ട​മാ​യി​രു​ന്നു സീ​ബ്. സീ​ബി​ൽ മാ​ത്ര​മാ​യി​രു​ന്നു ഒ​മാ​നി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട ഹ​ലു​വ കി​ട്ടി​യി​രു​ന്ന​ത്. സ്വ​ദേ​ശി​ക​ളു​ടെ ക​ന്തൂ​റ തു​ന്നു​ന്ന​തി​ൽ വി​ദ​ഗ്​​ധ​ന്മാ​രും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ ദൂ​രെ​ദി​ക്കു​ക​ളി​ൽ നി​ന്ന്​ വ​രെ ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ വ​സ്ത്രം ത​യ്പ്പി​ക്കാ​ൻ സൂ​ഖി​ൽ എ​ത്തി​യി​രു​ന്നു. മ​വേ​ല വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റ് വ​രു​ന്ന​തി​നു​മു​മ്പ്​ പ​ഴം-​പ​ച്ച​ക്ക​റി വ്യാ​പാ​ര കേ​ന്ദ്രം സീ​ബ് സൂ​ഖാ​യി​രു​ന്നു. മ​വേ​ല മാ​ർ​ക്ക​റ്റ്​ വ​ന്ന​പ്പോ​ൾ സീ​ബി​ലു​ള്ള ഇൗ ​മേ​ഖ​ല​യി​ലു​ള്ള​വ​രും അ​ങ്ങോ​ട്ട്​​ മാ​റി. ദു​ബൈ​യി​ൽ നി​ന്ന്​ പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു​വ​ന്നു സൂ​ഖി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ ചി​ല​ർ ഇ​പ്പോ​ൾ മ​ബേ​ല മാ​ർ​ക്ക​റ്റി​ലെ വ​ലി​യ വ്യാ​പാ​രി​ക​ളാ​ണ്. മ​റ്റു​ചി​ല​ർ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റി.

ഉ​ണ​ക്ക​മീ​ൻ, ഈ​ത്ത​പ്പ​ഴം, ഒ​മാ​നി ഹ​ലു​വ മ​റ്റു പ്രാ​ദേ​ശി​ക​മാ​യി കൃ​ഷി​ചെ​യ്യു​ന്ന വി​ള​ക​ൾ എ​ന്നു​വേ​ണ്ട ഒ​രാ​ഴ്ച​ത്തേ​ക്ക് എ​ന്തു​വേ​ണ​മെ​ങ്കി​ലും വാ​ങ്ങാ​നും വി​ൽ​ക്കാ​നും സാ​ധി​ക്കു​ന്ന ഒ​രു ഇ​ട​മാ​ണി​വി​ടം.

മു​മ്പ്​ 'നാ​ദി' എ​ന്ന​പേ​രി​ൽ ഈ​ത്ത​പ്പ​ഴ ലേ​ലം ഇ​വി​ടെ ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഒ​മാ​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് കൃ​ഷി​ചെ​യ്ത്​ ആ​ദ്യ​വി​ള​വെ​ടു​പ്പി​ലു​ള്ള ഈ​ത്ത​പ്പ​ഴം പാ​ര​മ്പ​ര്യ​രീ​തി​യി​ൽ ലേ​ലം ചെ​യ്യു​ന്ന​തി​ൽ സീ​ബി​നു​ള്ള പ്ര​ശ​സ്തി വ​ള​രെ വ​ലു​താ​ണ്. ഇ​വി​ടെ വെ​ള്ളി​യാ​ഴ്ച ച​ന്ത​യും പ്ര​ശ​സ്​​ത​മാ​യി​രു​ന്നു. ച​ന്ത​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​ല​ർ​ച്ചെ ത​ന്നെ ആ​ളു​ക​ൾ സൂ​ഖി​ൽ എ​ത്തി​യി​രു​ന്നു. പ​ക്ഷി​ക​ൾ, പ​ല​ത​രം പ്രാ​വു​ക​ൾ, ലൗ​​ബേ​ർ​ഡ്​​സ്, മു​യ​ൽ തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ​ന സൂ​ഖി​െൻറ ഒ​രി​ട​ത്ത്​ ന​ട​ക്കു​േ​മ്പാ​ൾ മ​റു​ഭാ​ഗ​ത്തു ഉ​ണ​ക്ക​മീ​നും പ​ച്ച​മീ​നും ഈ​ത്ത​പ്പ​ഴ​വും പു​ൽ​പാ​യ​യും കോ​ഴി​മു​ട്ട​യും മോ​രും നെ​യ്യും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളാ​യ ഊ​ദും ബ​ഹൂ​റും അ​ത്ത​റും കു​ന്തി​രി​ക്ക​വും കൊ​ണ്ട് നി​റ​യും. പെ​രു​ന്നാ​ൾ ച​ന്ത​യു​ടെ ആ​ര​വം ഓ​ർ​മി​ച്ചെ​ടു​ക്കു​ക​യാ​ണ് ന​ദ ഹാ​പി​നെ​സ്​ ട്രേ​ഡി​ങ് ഉ​ട​മ അ​ബ്​​ദു​സ്സ​ലാം. സീ​ബ് സൂ​ഖി​ൽ റോ​സ്​​റ്റ​റി സ്ഥാ​പ​നം തു​ട​ങ്ങി​യ​തു​മു​ത​ൽ ഇ​വി​ട​ത്തെ പെ​രു​ന്നാ​ൾ ക​ച്ച​വ​ടം നേ​രി​ൽ കാ​ണു​ന്നു​ണ്ടെ​ന്ന്​ സ​ലാം പ​റ​യു​ന്നു. പ​ല ദി​ക്കു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ക​ച്ച​വ​ട​ക്കാ​ർ സൂ​ഖി​ന് പു​റ​ത്തു​ള്ള മൈ​താ​നി​യി​ൽ നി​ര​ന്നി​രു​ന്ന്​ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന​ക്ക്​ വെ​ക്കും. പു​ത്ത​ൻ ഉ​ടു​പ്പു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വ​ള​ർ​ത്തു​കോ​ഴി​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം വി​ൽ​പ​ന​ക്കു​ണ്ടാ​വും. സാ​ധാ​ര​ണ​ക്കാ​ർ മാ​ത്ര​മ​ല്ല, ഒ​മാ​നി​ലെ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലും പ​ല​പ്പോ​ഴാ​യി സൂ​ഖി​ലെ​ത്തി​യി​രു​ന്നു​വെ​ന്ന്​ അ​ബ്​​ദു​സ്സ​ലാം ഓ​ർ​ത്തെ​ടു​ക്കു​ന്നു.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​ഴി​വാ​ണി​ഭ ക​ച്ച​വ​ടം മൂ​ന്നു​ദി​വ​സം നീ​ളും. ര​ണ്ടു പെ​രു​ന്നാ​ളി​നും റ​മ​ദാ​ൻ പ​കു​തി​യി​ലെ ക​റം​ക​ശു​വി​ലും സീ​ബ് സൂ​ഖ്​ ജ​ന​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടും. ക​ച്ച​വ​ട​ക്കാ​ർ അ​വ​രു​ടെ സീ​സ​ൺ ആ​യാ​ണ് ഈ ​ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളെ കാ​ണു​ന്ന​തെ​ന്ന് 20 വ​ർ​ഷ​മാ​യി സൂ​ഖി​ലെ ക​ച്ച​വ​ട​ക്കാ​ര​ൻ റ​സാ​ക്ക് അ​റ​വി​ല​ക​ത്ത്‌ പ​റ​യു​ന്നു. പ​ഴ​യ പ്ര​താ​പ​ത്തി​നു മാ​റ്റു​കു​റ​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും സൂ​ഖി​ൽ എ​ത്തു​ന്ന​വ​ർ ഏ​റെ​യു​ണ്ട്. ചെ​റി​യ ക​ച്ച​വ​ട​ക്കാ​ർ, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ കൂ​ട്ട​ങ്ങ​ൾ, നാ​ട്ടി​ൽ പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​ർ ഇ​വ​രൊ​ക്കെ ഒ​ഴി​വു​ദി​ന​ത്തി​​ലെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​വി​ടെ​യെ​ത്തും. എ​ല്ലാം കി​ട്ടും എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. വി​ല​പേ​ശി​യും മ​റ്റും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഇ​വ​ർ മ​ട​ങ്ങും.

സീ​ബ് സൂ​ഖ്​ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ത​ന്നെ​യാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ വി​ഷ​യ​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഒ​രു ഒ​ത്തു​ചേ​ര​ൽ എ​ല്ലാ​യ്​​പ്പോ​ഴും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് സീ​ബി​ലെ പ​ഴ​യ​കാ​ല ക​ച്ച​വ​ട​ക്കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​ടി. അ​ബൂ​ബ​ക്ക​ർ ഓ​ർ​ത്തെ​ടു​ക്കു​ന്നു. സൂ​ഖ്​ ഒ​രു വി​കാ​ര​മാ​ണ്. പ​ട്ടാ​ള​ക്ക​ഥ പോ​ലെ ഒ​മാ​നി​ലെ പ​ഴ​യ​കാ​ല മ​ല​യാ​ളി​ക​ൾ ഇ​ന്നും പ​റ​യു​ന്ന ക​ഥ​ക​ളി​ൽ സീ​ബ് സൂ​ഖ്​ ഉ​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.