മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിനെ നേരിടുന്നതിെൻറ മുന്നോടിയായി വുസ്ത, ദോഫാർ ഗവർണറേറ്റുകളിലൊഴികെ സുൽത്തനേറ്റിലെ എല്ലാ വാക്സിനേഷൻ നടപടികൾ ഞായറാഴ്ച മുതൽ താൽകാലികമായി നിർത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര പ്രധാന്യം പരിഗണിച്ച് മന്ത്രാലയം കാൾ സെൻറർ തുടങ്ങി - 24441999.
ഗവർണറേറ്റുകളിലെ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകരുടെയും ജോലികൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമീകരിച്ച് നൽകിയിരിക്കുകയാണ്. മരുന്നുകൾ, വെള്ളം, ഡീസൽ തുടങ്ങിയവ മുൻകരുതലിെൻറ ഭാഗമായി കൂടുതൽ ശേഖരിച്ച് വെച്ചിട്ടുണ്ട്. ഒാരോസ്ഥാപനങ്ങൾക്കും ആവശ്യത്തിനനുസരിച്ച് മെഡിക്കൽ സ്റ്റാഫിനെയും നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.