മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിെൻറ ആഘാതത്തിൽനിന്ന് കരകയറ്റാൻ ഉൗർജിതശ്രമവുമായി ഭരണകൂടം. ആഘാതം നേരിട്ട വിവിധ ഗവർണറേറ്റുകളിലെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കുക, വെള്ളം, വൈദ്യുതി, ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കൽ എന്നീ കാര്യങ്ങൾക്ക് അടിയന്തര പ്രാധാന്യം നൽകിയാണ് പ്രവൃത്തികൾ നടക്കുന്നത്.
വടക്കൻ-നോർത്തൻ ബാത്തിനകളിലെ പല റോഡുകളും ചളിയും കല്ലും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വിവിധ ഇടങ്ങളിൽ റോഡുകൾ ഒലിച്ചുപോയി. ഇതോടെ പലഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഇവിടങ്ങളിലേക്ക് ഭക്ഷണവും മറ്റും എത്തിച്ചുതുടങ്ങിയിട്ടുണ്ട്. റോഡുകളിലും വൻതോതിൽ മണ്ണ് കുമിഞ്ഞുകിടക്കുകയാണ്. ഇത് നീക്കാനുള്ള ഭഗീരഥ പ്രയത്നമാണ് ഗവർണറേറ്റുകളിലെ വിവിധ മുനിസിപ്പാലികളുടെ നേതൃത്വത്തിൽ നടക്കുന്നത്.
സൈനികരുടെ നേത്വത്തിൽ ഹെലികോപ്ടറിലും സഹായമെത്തിക്കുന്നു. ആശയവിനിമയരംഗത്ത തകരാർ പരിഹരിക്കാൻ സാേങ്കതികവിദഗ്ധരേയും നിയോഗിച്ചു. മുസന്ന, സുവൈക്ക്, ഖാബൂറ എന്നിവിടങ്ങളിൽ സൗജന്യലോക്കൽ കാളുകളും എസ്.എം.എസും ഉപയോഗിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഒമാൻ ടെൽ. ഒക്ടോബർ 11വെരയായിരിക്കും ഇൗ ഒാഫർ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.