മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിതച്ച ബാത്തിന ഗവർണറേറ്റിലെ സുവൈഖ്, ഖദറ, ബിദ്യ, കബൂറ മേഖലകളിൽ സാന്ത്വന ഹസ്തവുമായി ഒമാൻ കൃഷി കൂട്ടം.
ഗ്രൂപ് അഡ്മിൻ, മോഡറേറ്റർ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ് അംഗങ്ങൾ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ, ബ്ലാങ്കറ്റ് , ബെഡ്ഷീറ്റ്, തലയണ, പാത്രങ്ങൾ, ശുചീകരണത്തിനാവശ്യമായ സാധനങ്ങൾ നൽകി.
പഠനത്തിനുപയോഗിച്ചിരുന്ന കമ്പ്യൂട്ടർ വെള്ളം കയറി നശിച്ചതിനാൽ വിദ്യാർഥികൾക്ക് പുതിയത് നൽകുകയും ചെയ്തു.
ദുരിതമേഖലകളിൽ പലരുടെയും അടുക്കള തോട്ടങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയിട്ടുണ്ട്. ഇവർക്ക് കൃഷി തുടങ്ങാനുള്ള വിത്തുകളും മറ്റു സഹായവും നൽകുമെന്ന് കൃഷി കൂട്ടം അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.