ശഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

മസ്​കത്ത്​: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന ശക്​തമായ മഴയിലും മറ്റും ജനജീവിതം ദുസ്സഹമാകുമെന്ന്​ കരുതി ഒമാനിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ അധികൃതർ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവധി ബാധകമാണ്​. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ അവധിയിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ഇവിടെ ശഹീൻ ചുഴലിക്കാറ്റി​െൻറ ആഘാതം കുറവായിരിക്കുമെന്നാണ്​ അധികൃതർ കരുതുന്നത്​. ഞായറാഴ്​ച മുതലുള്ള ​ ബസ്, ഫെറി സർവിസുകളും നിർത്തിവെച്ചതായി മുവാസലാത്ത്​ അറിയിച്ചു. എന്നാൽ, സലാലയിലെ സിറ്റി ബസ്, ഷന്ന-മസിറ റൂട്ടിൽ ഫെറി സർവിസും തുടരും.

അതേസമയം, ശഹീൻ ചുഴലിക്കാറ്റ്​ രാജ്യത്തേക്ക്​ അടുത്ത് ​കൊണ്ടിരിക്കുകയാണെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ്​ ഞായറാഴ്​ച രാവിലെ ഒമാൻതീരം തൊടുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. കാറ്റി​െൻറ പ്രഭവകേന്ദ്രം മസ്​കത്ത്​ ഗവർണറേറ്റി​െൻറ 320 കിലോമീറ്റർ അകലെ മാത്രമാണ്. ഇതി​െൻറ ഭാഗമായുള്ള കാർമേഘകൂട്ടങ്ങൾ​ 100 കിലോമീറ്റർ അകലെ എത്തി. മണിക്കൂറിൽ 116 മുതൽ 150 കിലോമീറ്റർ വേഗതയിലാണ്​ കാറ്റി​െൻറ സഞ്ചാരം.

കാറ്റി​െൻറ പരോക്ഷ പ്രത്യാഘാതം ഇപ്പോൾ തന്നെ രാജ്യത്തി​െൻറ പല ഭാഗങ്ങളിലും കണ്ട്​ തുടങ്ങിയിട്ടുണ്ട്​. പലയിടത്തും മൂടിയ അന്തരീക്ഷമാണ്​. ചാറ്റൽ മഴയും അനുഭവപെടുന്നുണ്ട്​. വടക്കൻ ശർഖിയ, മസ്​കത്ത്​ ഗവർണറേറ്റുകളിൽ അഞ്ച്​ മുതൽ ആറ്​ മീറ്റർ ഉയരത്തിലാണ്​ തിരമാലകൾ വീശിയടിക്കുന്നത്​. മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ടെന്നും ഭക്ഷ്യ ഉൽപന്നങ്ങൾക്കും വെള്ളത്തിനും മറ്റും ദൗർലഭ്യം ഉണ്ടാവാൻ സാധ്യതയില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും​ അധികൃതർ അറിയിച്ചു.

Tags:    
News Summary - Shaheen hurricane ; Oman declares public holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.