കപ്പലിന്​ തീപിടിച്ച സംഭവം: കാണാതായ ഗുജറാത്ത്​ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മസ്കത്ത്/സലാല​: നടുക്കടലിൽ കപ്പലിന്​ തീപിടിച്ച്​ കാണാതായ ഇന്ത്യക്കാര​നെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് സ്വദേശി ഹംജൻ ഗനിയെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട്​ വിലായത്തിലെ ബീച്ചിൽനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ നിന്നാണ്​ മൃതദേഹം ക​​ണ്ടെത്തിയതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. മൃതദേഹം സലാലയിൽ സംസ്കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

ഗുജ​റാത്ത്​ സ്വദേശികളായ 15 ജീവനക്കാരാണ്​ കപ്പലിൽ ഉണ്ടായിരുന്നത്​. വ്യാഴാഴ്​ചയാണ്​ യമനിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന ഇന്ത്യൻ ചരക്കു കപ്പൽ ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട്​ വിലായത്തിൽ കത്തി നശിക്കുന്നത്. സ്വദേശിയായ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന്​ സ്ഥലത്തെത്തിയ കോസ്റ്റ്​ ഗാർഡ്​ പൊലീസ്​ കപ്പൽ ജീവനക്കാരായ 14 പേരെ രക്ഷിച്ച്​ കര​ക്കെത്തിച്ചിരുന്നു. കാണാതായ ആൾക്ക്​ വേണ്ടി കോസ്റ്റ്​ ഗാർഡിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.

രക്ഷപ്പെടുത്തിയ 14 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്​ അധികൃതർ അറിയിച്ചു​. ഇവരെ നാട്ടിലേക്ക്​ അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന്​ ഇന്ത്യൻ എംബസി കോൺസുലാർ ഏജന്‍റ്​ കെ. സനാതനൻ അറിയിച്ചു.

Tags:    
News Summary - Ship fire Missing man found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.