കപ്പലിന് തീപിടിച്ച സംഭവം: കാണാതായ ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
text_fieldsമസ്കത്ത്/സലാല: നടുക്കടലിൽ കപ്പലിന് തീപിടിച്ച് കാണാതായ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് സ്വദേശി ഹംജൻ ഗനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട് വിലായത്തിലെ ബീച്ചിൽനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൃതദേഹം സലാലയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഗുജറാത്ത് സ്വദേശികളായ 15 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് യമനിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന ഇന്ത്യൻ ചരക്കു കപ്പൽ ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട് വിലായത്തിൽ കത്തി നശിക്കുന്നത്. സ്വദേശിയായ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡ് പൊലീസ് കപ്പൽ ജീവനക്കാരായ 14 പേരെ രക്ഷിച്ച് കരക്കെത്തിച്ചിരുന്നു. കാണാതായ ആൾക്ക് വേണ്ടി കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.
രക്ഷപ്പെടുത്തിയ 14 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്‍റ് കെ. സനാതനൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.