ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ്​: വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

മ​സ്ക​ത്ത്​: ശൂ​റ കൗ​ൺ​സി​ലി​ന്റെ പ​ത്താം ടേം ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ട​ർ​പ​ട്ടി​ക ഞാ​യ​റാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. വെ​ബ്‌​സൈ​റ്റ്, ഇ​ന്‍തി​ഖാ​ബ് ആ​പ് എ​ന്നി​വ വ​ഴി പേ​രു​വി​വ​ര​ങ്ങ​ൾ വോ​ട്ട​ർ​മാ​ർ​ക്ക്​ പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. രാ​ജ്യ​ത്ത്​ ഒ​ക്ടോ​ബ​ർ 29നാ​ണ്​ വോ​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ക.

വി​ദേ​ശ​ത്തു​ള്ള ഒ​മാ​നി​ക​ൾ​ക്ക്​ ഒ​ക്‌​ടോ​ബ​ർ 22നാ​ണ്​ വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മാ​രു​ക്കി​യി​രി​ക്കു​ന്ന​ത്​. രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യാ​യി​രി​ക്കും വോ​ട്ടി​ങ്. വോ​ട്ടി​ങ്ങി​നു​ള്ള ന​ട​പ​ടി​ക​ളും ക്ര​മ​ങ്ങ​ളും പി​ന്നീ​ടു​ള്ള ഘ​ട്ട​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കും. പ​ത്താ​മ​ത് മ​ജ്‌​ലി​സ് ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ന്​​ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ്​ രീ​തി​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്​ ആ​ദ്യ​മാ​യി​ട്ടാ​ണ്​ ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഇ-​വോ​ട്ടി​ങ്​ രീ​തി സ്വീ​ക​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​രും ഒ​മാ​നി​ലു​ള്ള​വ​രു​മാ​യ വോ​ട്ട​ര്‍മാ​ര്‍ക്ക് ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോം വ​ഴി വോ​ട്ട് ചെ​യ്യാ​നാ​കും. ഫ​ല​പ്ര​ഖ്യാ​പ​ന​വും വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​കും. സു​പ്രീം ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യെ സു​പ്രീം കോ​ര്‍ട്ട് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​നാ​ണ് ന​യി​ക്കു​ക.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ സ​ഹാ​യി​ക്കും. ഏ​തെ​ങ്കി​ലും വി​ലാ​യ​ത്തി​ല്‍ ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കു​ന്ന​തി​നും സു​പ്രീം ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മു​ണ്ടാ​കും.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്രി​ലി​മി​ന​റി പ​ട്ടി​ക പ്ര​കാ​രം 883 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഇ​വ​രി​ല്‍ 33 പേ​ര്‍ സ്ത്രീ​ക​ളാ​ണ്.

Tags:    
News Summary - Shura Council Election: The voter list will be published tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.