എ​സ്.​ഐ.​സി ഒ​മാ​ൻ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ പ്ര​സി​ഡ​ന്റ്​ അ​ൻ​വ​ർ ഹാ​ജി​ക്ക് ആ​ദ്യ അം​ഗ​ത്വം

ന​ൽ​കി ബ​ഷീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ശം​സു​ദ്ദീ​ൻ ത​ങ്ങ​ൾ, ശു​ക്കൂ​ർ ഹാ​ജി, മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ഷ്റ​ഫ് കി​ണ​വ​ക്ക​ൽ എ​ന്നി​വ​ർ സ​മീ​പം

എ​സ്.​ഐ.​സി ഒ​മാ​ൻ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം

മ​സ്ക​ത്ത്: സ​മ​സ്ത ഇ​സ്‍ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. 2024-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള മെം​ബ​ർ​ഷി​പ് വി​ത​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം എ​സ്.​ഐ.​സി പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ഹാ​ജി​ക്ക് ആ​ദ്യ മെം​ബ​ർ​ഷി​പ് ന​ൽ​കി ബ​ഷീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം നി​ർ​വ​ഹി​ച്ചു.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഏ​രി​യ​ക​ളി​ൽ മെം​ബ​ർ​ഷി​പ് വി​ത​ര​ണം ആ​രം​ഭി​ക്കും. 20ന് ​മു​മ്പാ​യി ഏ​രി​യ ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​രും. ന​വം​ബ​ർ അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പാ​യി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും ന​വം​ബ​ർ 20ന് ​മു​മ്പാ​യി നാ​ഷ​ന​ൽ ക​മ്മി​റ്റി​യും നി​ല​വി​ൽ വ​രും.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ൾ​ക്ക് മേ​ഖ​ലാ ത​ല​ങ്ങ​ളി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു വേ​ണ്ടി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ നി​ശ്ച​യി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ: ശ​ർ​ഖി​യ-​ശി​ഹാ​ബ് സൂ​ർ, ബാ​ത്തി​ന-​ഷു​ക്കൂ​ർ ഹാ​ജി, വ​സ​തി​യ -കെ.​എ​ൻ.​എ​സ്. മൗ​ല​വി, ആ​സി​മ -സ​ക്കീ​ർ ഫൈ​സി ദോ​ഫാ​ർ.

Tags:    
News Summary - SIC Oman Membership Campaign Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.