സി​ജി ബ​ഹ്‌​റൈ​ൻ യൂ​ത്ത് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം ഫി​നാ​ലെ​യി​ൽ​നി​ന്ന്

സി​ജി യൂ​ത്ത് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം ഫി​നാ​ലെ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സി​ജി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ര​ണ്ട് യൂ​ത്ത് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാ​മു​ക​ളു​ടെ ഫി​നാ​ലെ ഉ​മ്മു​ൽ ഹ​സ്സം കിം​സ് ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ബ​ഹ്‌​റൈ​ൻ സ്റ്റ​ഡി സെ​ന്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടു​മാ​സം വീ​തം ന​ട​ന്ന ഡാ​ഫൊ​ഡി​ൽ​സ്, ലെ​ജ​ന്റ്സ് എ​ന്നീ ര​ണ്ട് പ​രി​പാ​ടി​ക​ളി​ലെ​യും കു​ട്ടി​ക​ൾ ഒ​രു​മി​ച്ചു ന​ട​ത്തി​യ ക​ലാ​വി​രു​ന്ന് കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ പാ​ട​വ​വും ആ​ശ​യ​വി​നി​മ​യ ക​ഴി​വു​ക​ളും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് മാ​ന​വി​ക​ത​ക്ക് വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം ആ​വാ​സ വ്യ​വ​സ്ഥ​ക്ക് എ​ങ്ങ​നെ പ്ര​ഹ​ര​മേ​ൽ​പി​ക്കു​ന്നു തു​ട​ങ്ങി​യ ഗൗ​ര​വ​പൂ​ർ​വ ച​ർ​ച്ച​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ത​ന്നെ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ ഡി​ബേ​റ്റ്, മോ​ഡ​ൽ യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് അ​സം​ബ്ലി, സ്കി​റ്റ്, നി​മി​ഷ പ്ര​സം​ഗം തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.

ചീ​ഫ് മെ​ന്‍റ​റും ബ​ഹ്‌​റൈ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഡ​യ​റ​ക്ട​റു​മാ​യ ക​മാ​ൽ മു​ഹി​യു​ദ്ദീ​ൻ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ഡോ. ​ഷെ​മി​ലി പി. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​വ​റോ​ൾ ചാ​മ്പ്യ​നാ​യി ഹം​ദാ​ൻ സാ​ലി​ഹ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബെ​സ്റ്റ് ലീ​ഡ​റാ​യി മ​നാ​ൽ മ​ൻ​സൂ​ർ, ബെ​സ്റ്റ് ക​മ‍്യൂ​ണി​ക്കേ​റ്റ​റാ​യി മി​ൻ​ഹ ഷ​ഹീ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദ് ശ്രീ​ല​ങ്ക​ൻ സ്‌​കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ൽ അ​മാ​നു​ല്ല സാ​ലി​ഹ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ച​ട​ങ്ങി​ൽ വി​ദേ​ശ ട്രെ​യ്ന​ർ​മാ​യ ഒ​ലി​വ്ർ സം​സോ​റ്റ്, ജീ​ൻ മാ​ർ​ക്, ലാ​ർ​ബി, അ​നി​രു​ദ് (ഡ​യ​റ​ക്ട​ർ fitjee ബ​ഹ്‌​റൈ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​ത വി​ങ് പ്ര​സി​ഡ​ന്‍റ് ലൈ​ല ശം​സു​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ട്രോ​ഫി​ക​ളും ന​ൽ​കി. മെ​ന്‍റ​ർ​മാ​രാ​യ നൗ​ഷാ​ദ് അ​മ്മാ​ന​ത്തു, ലൈ​ല ശം​സു​ദ്ദീ​ൻ, ഫാ​ത്തി​മ സീ​ജ, മൗ​സ യൂ​സു​ഫ് അ​ലി, യാ​സി​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ന്യൂ​സ്‌ ലെ​റ്റ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. സി​ജി ചെ​യ​ർ​മാ​ൻ യൂ​സു​ഫ് അ​ലി, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഫാ​സി​ൽ താ​മ​ര​ശ്ശേ​രി, സി​ജി ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ച്ച്.​ആ​ർ കോ​ഓ​ഡി​നേ​റ്റ​ർ ഷി​ബു പ​ത്ത​നം​തി​ട്ട, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ജീ​ർ, ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Siji Youth Leadership Program Finale Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.