സെനോവാക്​രണ്ടാം ഡോസ്​ നൽകിത്തുടങ്ങി

സലാല: ജൂൺ 29 മുതൽ ജൂലൈ ഏഴുവരെ സെനോവാക് വാക്​സി‍െൻറ ആദ്യ ഡോസ് ലഭിച്ചവർക്കായി രണ്ടാമത്തെ ഡോസ് നൽകിത്തുടങ്ങിയതായി ദോഫാർ ഗവർണറേറ്റ് ഹെൽത്ത് സർവിസസ് ഡയറക്‌ടറേറ്റ് ജനറൽ അറിയിച്ചു.

സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സിൽ ഉച്ചക്ക്​ രണ്ടു​ മുതൽ ഏഴു​ വരെയാണ്​ വാക്​സിനേഷൻ നടക്കുന്നത്. ആരോഗ്യ വകുപ്പിൽ നിന്നയച്ച തീയതിയും സമയവും സൂചിപ്പിച്ചുള്ള സന്ദേശം അനുസരിച്ച്​ എത്തണം.

എല്ലാവരും ഒന്നാം ഡോസ്​ സർട്ടിഫിക്കറ്റി‍െൻറ അച്ചടിച്ച പകർപ്പ് കൈയിൽ കരുതണം. തറാസുദ്​ പ്ലസ്​ ആപ്ലിക്കേഷൻ മുഖേന സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാം.

Tags:    
News Summary - Sinovac vaccine began administering the second dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.