മസ്കത്ത്: രാജ്യത്ത് കോവിഡ് മഹാമാരി ആരംഭിച്ചിട്ട് ഒന്നര വർഷം പിന്നിടുേമ്പാഴും ഒരു മരണം പോലും സംഭവിക്കാത്ത ആറ് വിലായത്തുകളുണ്ട്. രോഗബാധയും താരതമ്യേന ഇവിടെ കുറവാണെന്ന് തറാസുദ് ആപിൽ ലഭ്യമായ വിവരങ്ങൾ കാണിക്കുന്നു. ബുറൈമി ഗവർണറേറ്റിലെ സുനൈന വിലായത്താണ് ഇതിൽ ഒന്ന്. മഹാമാരിയുടെ തുടക്കത്തിൽ ഇവിടെ 25 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുസന്ദം ഗവർണറേറ്റിലെ മദായാണ് അടുത്തത്. 2020ൽ ഇവിടെ 14 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.മഖ്ഷാൻ, സദാ,ദൽഖൂത്ത്, റഖിയൂത്ത് എന്നിവിടങ്ങളിലും ഇതുവരെ ആരും മരണപ്പെട്ടിട്ടില്ല. ഇവിടെ യഥാക്രമം നാല്, 73, 26, 37 രോഗബാധകളാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.