മസ്കത്ത്: എസ്.എൻ.ഡി.പി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മസ്കത്തിൽ ഗുരുപൂജ വർഷത്തിനു തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ഗുരുദേവ കൃതികളുടെ ആലാപനവും പ്രാർഥനയും സംഘടിപ്പിച്ചു. ഒരു വർഷത്തെ ആത്മീയ, പ്രാർഥന ദർശനപുണ്യ പ്രയാണത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ്.ദിലീപ് കുമാർ, അഡ്വൈസർ അഡ്വ. എം.കെ പ്രസാദ് എന്നിവർ നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്കു തുടക്കമിട്ടു.
യോഗം രക്ഷാധിക്കാരി സത്യൻ വാസു, സുരേഷ് തേറമ്പിൽ, ബിജുദേവ്, സജുമോൻ, എം.എൻ. പ്രസാദ് എന്നിവർ നേതൃത്വം നൽകി. പ്രസിദ്ധ വാദ്യവിദഗ്ധൻ മനോഹരൻ, ബബിത ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് ഗുരുദേവ കൃതികളുടെ ആലാപനം നടന്നത്. ഈ മാസത്തെ പൂജ സ്പോൺസർചെയ്തത് വ്യവസായി ജെ.എം.ടി രാജസേനനും കുടുംബവുമായിരുന്നു.
എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച മസ്കത്ത് അമ്പലത്തിൽ ദീപാരാധനയോടെ ഗുരുപൂജയും പ്രാർഥനയും ഉണ്ടാകുമെന്ന് ട്രസ്റ്റ് ബോർഡ് അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.