മസ്കത്ത്: ഒമാനിൽ തണുപ്പേറി. ജബൽ അഖ്ദറിലും ജബൽ ശംസിലും വെള്ളിയാഴ്ച പുലർച്ച മഞ്ഞുവീഴ്ചയുണ്ടായി. ജബൽ ശംസിൽ അന്തരീക്ഷ താപനില മൈനസ് ആറ് വരെയും ജബൽ അഖ്ദറിൽ മൈനസ് നാലുവരെയും താഴ്ന്നു. മഞ്ഞുവീഴ്ചയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി സ്വദേശികളും വിദേശികളും ജബൽ അഖ്ദറിൽ എത്തുന്നുണ്ട്.
വാരാന്ത്യത്തിൽ തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. മസ്കത്ത് അടക്കം തീരമേഖലകളിലും തണുപ്പേറിയിട്ടുണ്ട്. മസ്കത്തിൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയുമായി കുറഞ്ഞ താപനില 15 ഡിഗ്രിയിൽ താഴെയെത്തി. ഒമാെൻറ ഏതാണ്ടെല്ലാ ഗവർണറേറ്റുകളിലും തണുത്ത കാറ്റും ലഭിക്കുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച സൈഖിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് എട്ട് ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഉയർന്ന താപനിലയായ 28.5 ഡിഗ്രി ദോഫാർ ഗവർണറേറ്റിലെ തഖായിലും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.