സുഹാർ: സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സഹകരണത്തോടെ സുഹാർ മലയാളി സംഘം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും.
സുഹാറിലെ അമ്പറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ മൂന്ന് വേദികളിലായാണ് പരിപാടി നടക്കുക. രാവിലെ എട്ടു മുതൽ ആരംഭിക്കുന്ന മത്സര പരിപാടി ഇടവേളകളില്ലാതെ രാത്രി 11വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ യുവജനോത്സവം അവസാനിക്കും.
മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന മത്സരാർഥികൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
മത്സര വിധികർത്താക്കൾ നാട്ടിൽനിന്നുള്ളവരും ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തുന്ന അതത് കലാ മേഖലകളിൽ പ്രഗത്ഭരായവരുമാണ്. ഓഫ് സ്റ്റേജ് മത്സരങ്ങൾ ഒരു വേദിയിലും കലാമത്സരങ്ങൾ രണ്ട് വേദികളിലുമാണ് നടക്കുക.
വിവിധ മത്സരങ്ങളിലായി നാനൂറോളം മത്സരാർഥികൾ പങ്കെടുക്കും. കലാ തിലകം, കലാ പ്രതിഭ, സർഗ പ്രതിഭ, കലാശ്രീ എന്നീ പുരസ്കാരങ്ങളും നൽകും. കലാ മാമാങ്കത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.