മസ്കത്ത്: കായികയിനങ്ങളും ടൂർണമെന്‍റുകളും മറ്റും നിയന്ത്രിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പരിശീലന പരിപാടിക്ക് കഴിഞ്ഞദിവസം മസ്കത്തിലെ അൽ അമാൽ ക്ലബിൽ തുടക്കമായി.
അഞ്ച് ദിവസത്തെ പരിശീലനപരിപാടി ഒമാനി സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷന്റെയും ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഡ്മിനിസ്‌ട്രേറ്റിവ് അഫയേഴ്‌സും ട്രെയിനിങ് ആൻഡ് റീഹാബിലിറ്റേഷൻ വകുപ്പും ചേർന്നാണ് നൽകുന്നത്.
ഗവർണറേറ്റുകളിലെ കായികസമിതികൾ വർഷംതോറും സംഘടിപ്പിക്കുന്ന ഇവന്റുകളുടെ എണ്ണത്തിലുള്ള വർധനയുടെ പശ്ചാത്തലത്തിലാണ് പരിശീലനപരിപാടി നടപ്പാക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.