മസ്കത്ത്: അസിയാദ് ഗ്രൂപ്പിന് കീഴിെല ഒമാൻ പോസ്റ്റ് 49ാമത് ദേശീയദിന സ്മാരക സ് റ്റാമ്പ് പുറത്തിറക്കി. ഗതാഗത വാർത്തവിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ അതിവേഗം വളർച്ച പ്രാപിക്കുന്ന രാജ്യം ഇൗ രംഗത്ത് അടുത്തിടെ കൈവരിച്ച നേട്ടമായ ബാത്തിന എക്സ്പ്രസ്വേയാണ് സ്റ്റാമ്പിൽ മുദ്രണം ചെയ്തിരിക്കുന്നത്.
270 കിലോമീറ്റർ ദൈർഘ്യത്തിൽ ലോകോത്തര നിലവാരത്തിലുള്ള ബാത്തിന എക്സ്പ്രസ്വേ മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഹൽബാനിൽ തുടങ്ങി ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹയിലാണ് അവസാനിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വികസനത്തിലും ബാത്തിന എക്സ്പ്രസ്വേക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാമ്പിൽ ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുെഎമി പറഞ്ഞു. ഒമാൻ പോസ്റ്റ് സി.ഇ.ഒ അബ്ദുൽ മാലിക്ക് അൽ ബലൂഷിയും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.