മസ്കത്ത്: ഒമാനിലെ പ്രമുഖ ഹെൽത്ത്കെയർ സേവന ദാതാക്കളായ സ്റ്റാർകെയർ ഗ്രൂപ്പിെൻറ കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രി നിർമിക്കുന്നു. സ്റ്റാർ കെയർ കഡിൽസ് എന്ന പേരിൽ അൽ ഹെയിലിലാണ് ആശുപത്രിയുടെ നിർമാണം നടന്നുവരുന്നത്. ഒമാനിലെ ഇത്തരത്തിലുള്ള ഏക ആശുപത്രിയാണ് ഇതെന്നും അടുത്ത വർഷം പകുതിയോടെ നിർമാണം പൂർത്തിയായി പ്രവർത്തന സജ്ജമാകുമെന്നും സ്റ്റാർ കെയർ ഗ്രൂപ് ചെയർമാൻ ഡോ. സാദിഖ് കൊടക്കാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ആശുപത്രി നിർമിക്കുന്നത്. 80 കിടക്കകളോടെയുള്ളതാണ് ആശുപത്രി. കൂടുതലും സ്ത്രീകൾ തന്നെയായിരിക്കും ഇവിടെ ജീവനക്കാർ എന്നതിനാൽ രോഗികൾക്ക് സുരക്ഷയും സ്വകാര്യതയും ഒപ്പം ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും ലഭിക്കുന്നു.
വാട്ടർബെർത്ത്, സ്പാ, ഹൈ റിസ്ക് പ്രഗ്നൻസി യൂനിറ്റ്, സെൻറർ ഫോർ അഡ്വാൻസ്ഡ് ലാപ്രോസ്കോപിക് ഗൈനക്കോളജി, ബ്രെസ്റ്റ് കെയർ സെൻറർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന പെയിൻലെസ് ലേബർ സർവിസ് എന്നിവ ഇവിടത്തെ പ്രത്യേകതകൾ ആയിരിക്കും. 15 കിടക്കകളോടെയുള്ള നവജാത ശിശുക്കൾക്കായുള്ള െഎ.സി.യു സ്വകാര്യ മേഖലയിലെ വലിയ തീവ്ര പരിചരണ വിഭാഗങ്ങളിൽ ഒന്നായിരിക്കും. കുട്ടികളുടെ ആശുപത്രി വാസം രസകരമാക്കാൻ ഒാരോ നിലകളിലും നവീന ഡിജിറ്റൽ സാേങ്കതികത ഉപയോഗിച്ച് വേറിട്ട സംവിധാനം ഒരുക്കും. വാട്ടർബെർത്ത് സൗകര്യം ഒമാനിലെ സ്ത്രീകൾക്ക് പുതിയ അനുഭവമായിരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച ലീഡ് മിഡ്വൈഫ് ദിന ലാങ് പറഞ്ഞു. പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളജി, പീഡിയാട്രിക് ഒാർത്തോപീഡിക്സ് തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. മാനേജിങ് ഡയറക്ടർ ഡോ. അസ്കർ കുക്കാഡി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അനിത സുത്ഷി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.