മസ്കത്ത്: സ്റ്റാർ കെയർ ആശുപത്രിയിൽ ഇതാദ്യമായി ഹാർട്ട് ക്ലിനിക് ആരംഭിക്കുന്നു. മുംബൈയിൽനിന്നുള്ള ലോക പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഷാഹിദ് എ. മർച്ചൻറിെൻറ നേതൃത്വത്തിലാകും ക്ലിനിക് പ്രവർത്തിക്കുക. ജീവിതശൈലിയിലെ പൊരുത്തക്കേടുകളും ഭക്ഷണശീലങ്ങളും നിമിത്തം ഹൃദ്രോഗങ്ങൾ രാജ്യത്ത് വർധിച്ചുവരുകയാണ്. ആരോഗ്യകരമായ ഹൃദയത്തോടെ സന്തോഷകരമായി എങ്ങനെ ജീവിക്കാമെന്നതിനെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നതാകും ഹാർട്ട് ക്ലിനിക് എന്ന് സ്റ്റാർകെയർ ആശുപത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
അമേരിക്കൻ സൊസൈറ്റി ഒാഫ് കാർഡിയാക് ആൻജിയോഗ്രഫി ആൻഡ് ഇൻറർവെൻഷനിൽ അംഗമായ ഡോ. എസ്.എ. മർച്ചൻറിെൻറ സേവനം വിസിറ്റിങ് കൺസൽട്ടൻറ് എന്ന നിലയിലാകും ലഭ്യമാവുക. ഇൻറർവെൻഷനൽ കാർഡിയോളജിയിൽ കാൽനൂറ്റാണ്ടിെൻറ പ്രവൃത്തിപരിചയമുള്ള ഡോക്ടർ ഇൻവേസീവ് കാർഡിയോളജിയിൽ ലോകത്ത് അറിയപ്പെടുന്ന വിവിധ കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പെർഫ്യൂഷൻ ബലൂൺ ആൻജിയോപ്ലാസ്റ്റി ആൻഡ് സ്റ്റെൻറ്സ്, കരോട്ടിഡ് സ്റ്റെൻറിങ്, റീനൽ ആൻജിയോപ്ലാസ്റ്റി, മൾട്ടിവെസൽ കൊറോണറി ആർട്ടറി ഡിസീസ് എന്നീ ചികിത്സാ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഡോ. മർച്ചൻറിെൻറ കൺസൽേട്ടഷൻ ഇൗമാസം 27, 28 തീയതികളിൽ സീബ് സ്റ്റാർകെയറിൽ ലഭിക്കും. ബുക്കിങ്ങിന് 24557200, 98088705 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.