ദേ​ശീ​യ ദി​നാ​ഘോ​ഷ ഒ​രു​ക്ക​ത്തി​ലേ​ക്ക് രാ​ജ്യം

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ന്‍റെ 54ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നാ​യി രാ​ജ്യം ഒ​രു​ങ്ങു​ന്നു. ഫ​ല​സ്തീ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ പൊ​ലി​മ കു​റ​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം.

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന സൈ​നി​ക പ​രേ​ഡി​ലും പ​താ​ക ഉ​യ​ർ​ത്ത​ലി​ലും ഔ​ദ്യോ​ഗി​ക ആ​ഘോ​ഷ പ​രി​പ​ടി​ക​ൾ ഒ​തു​ങ്ങി. ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് അ​റി​വാ​യി​ട്ടി​ല്ല. ഇ​തി​നെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലെ അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളു.

മു​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ഒ​മാ​ൻ ദേ​ശീ​യ ദി​ന​മാ​യി കൊ​ണ്ടാ​ടു​ന്ന​ത്. ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ടും ന​ഗ​ര​വും കൊ​ടി തോ​ര​ണ​ങ്ങ​ൾ ക്കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​ൽ സാ​ധാ​ര​ണ​മാ​ണ്. ഒ​മാ​നി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളും ന​ഗ​ര​ങ്ങ​ളും അ​ല​ങ്കരി​ക്കു​ന്ന​തോ​ടെ രാ​ജ്യം ഉ​ത്സ​വ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് നീ​ങ്ങും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​ക​ളും ന​ട​ക്കാ​റു​ണ്ട്.

കു​ട്ടി​ക​ൾ വെ​ള്ള​യും ചു​വ​പ്പും പ​ച്ച​യും നി​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ളി​ഞ്ഞ് സ​ന്തോ​ഷം പ​ങ്കു​വെ​ക്കും. വി​വി​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രേ​ഡ് ന​ട​ക്കും. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി ഹൈ​തം ബി​ൻ താ​രി​ഖാ​ണ് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ക. മു​ൻ കാ​ല​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ടും ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ, 2022ൽ ​ഇ​തി​നു​പ​ക​രം ലേ​സ​ർ ഷോ​ക​ളാ​ണ്​ ന​ട​ത്തി​യി​രു​ന്ന​ത്. നി​സ്‍വ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളു​ടെ നൃ​ത്തം അ​ട​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്ക​ൽ സാ​ധാ​ര​ണ​മാ​ണ്.

മു​ൻ കാ​ല​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും വ്യാ​പ​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ വാ​ഹ​ന അ​ല​ങ്കാ​രം തീ​രെ കു​റ​വാ​യി​രു​ന്നു. പ​ഴ​യ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ന്‍റെ​യും പു​തി​യ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​ത​മി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ പ​താ​ക​യും ദേ​ശീ​യ ചി​ഹ്​​ന​ങ്ങ​ളും​കൊണ്ടാ​ണ്​ വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന​ത്.

ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. തൊ​പ്പി, ഷാ​ളു​ക​ൾ, ടി ​ഷ​ർ​ട്ടു​ക​ൾ, കൊ​ടി​ക​ൾ, കീ​ചെ​യി​നു​ക​ൾ, പേ​ന​ക​ൾ, വി​വി​ധ ത​രം സ്റ്റി​ക്ക​റു​ക​ൾ തു​ട​ങ്ങി​യ​വ ഇ​തി​ലു​ൾ​പ്പെ​ടും. മു​ൻ കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്ര അ​ട​ക്ക​മു​ള്ള പ്ര​ധാ​ന സൂ​ഖു​ക​ളി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.

ഇ​തി​നാ​യി വ്യാ​പാ​രി​ക​ളും ഒ​രു​ങ്ങാ​റു​ണ്ട്. ദു​ബൈ​യി​ൽ​നി​ന്നും മ​റ്റും ആ​ഘോ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ല​ങ്കാ​ര ഉ​ൽ​പ​ന്ന​ങ്ങ​ളെ​ത്തി​ച്ചാ​ണ് ഇ​വ​ർ വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ശ​രി​യാ​യ ചി​ത്രം നി​ല​വി​ൽ വ​ന്നി​ട്ടി​ല്ല. എ​ങ്കി​ലും വ്യാ​പാ​രി​ക​ളി​ൽ പ​ല​രും ന​ല്ല ദേ​ശീ​യ ദി​ന ക​ച്ച​വ​ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

20, 21 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി

വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളു​ൾ​പ്പെ​ടെ തു​ട​ർ​ച്ച​യാ​യി നാ​ല് ദി​വ​സം അ​വ​ധി ല​ഭി​ക്കും

മ​സ്ക​ത്ത്: ദേ​ശീ​യ​ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​നി​ൽ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 20, 21 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും അ​വ​ധി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളു​ൾ​പ്പെ​ടെ തു​ട​ർ​ച്ച​യാ​യി നാ​ല് ദി​വ​സം അ​വ​ധി ല​ഭി​ക്കും. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. രാ​ജ്യ​ത്തി​ന്റെ 54ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷം ന​വം​ബ​ർ 18നാ​ണ്. ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തെ വ​ര​​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ടും ന​ഗ​ര​വും.

Tags:    
News Summary - State with preparations for national day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.