മസ്കത്ത്: സ്കൂൾ ബസിൽനിന്ന് വിദ്യാർഥി വീണ സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. നിസ്വ വിലായത്തിലാണ് സംഭവം.
സ്കൂള്‍ ബസില്‍നിന്ന് വിദ്യാര്‍ഥി വീഴുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡ്രൈവർക്കെതിരെ നിയമ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് നടപടിയുമായി റോയല്‍ ഒമാന്‍ പൊലീസ് രംഗത്തെത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽനിന്ന് വിദ്യാർഥി റോഡിന്റെ വശങ്ങളിലേക്ക് തെറിച്ചുവീഴുന്നതും എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നതുമെല്ലാം വിഡിയോയിൽ കാണാം.
അതേസമയം, പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ദാഖിലിയ ഗവര്‍ണറേറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എജുക്കേഷന്‍ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വിവരങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദേശവും നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.