മസ്കത്ത്: ട്രക്ക് ഡ്രൈവറുടെ അനാസ്ഥമൂലം സുഹാറിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വടക്കൻബാത്തിന ഗവർണറേറ്റ് പൊലീസ് മേധാവി ബ്രിഗ് അബ്ദുല്ല ബിൻ ഹമദ് അൽ ഫാർസി പറഞ്ഞു.
ഡ്രൈവറുടെ ശാരീരികവും മാനസികവുമായ അവസ്ഥകൾ പരിശോധിക്കും. ഡ്രൈവർ മദ്യലഹരിയിലായിരുന്നില്ല. എന്നാൽ, കാര്യങ്ങൾ പരിശോധിച്ചശേഷം റിപ്പോർട്ട് തയാറാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെയോടെയാണ് സഹാർ ലിവ റൗണ്ട് എബൗട്ടിൽ ട്രക്ക് വാഹനങ്ങളിലിടിച്ചുണ്ടായ അകടത്തിൽപ്പെട്ട് മലയാളിയുൾപ്പെടെ മൂന്നുപേർ മരിച്ചത്. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തൃശൂർ സ്വദേശി സുനിൽ കുമാർ (48) ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടുപേർ സ്വദേശി പൗരൻമാരാണ്. വൺവേയിൽ തെറ്റായ ദിശയിൽ അമിത വേഗതയിലായിരുന്നു ഡ്രൈവർ ട്രക്ക് ഓടിച്ചിരുന്നതെന്നും തിരക്കില്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ട്രക്ക് ഇടിച്ചതിനെ തുടർന്ന് 11ഓളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ട്രക്ക് ഡ്രൈവർക്ക് മാനസിക പ്രശ്നമുള്ളതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.