മസ്കത്ത്: ഈദുൽ ഫിത്ർ ദിനത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്നു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സുൽത്താൻ ഹൈതം ബിൻ താരിഖിന് വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ഈദുൽ ഫിത്ർ ആശംസകൾ കൈമാറി. കൂടുതൽ ആരോഗ്യവും ദീർഘായുസ്സും നൽകാൻ സർവശക്തനോട് പ്രാർഥിക്കുകയാണെന്ന് പെരുന്നാൾ സന്ദേശത്തിൽ അവർ പറഞ്ഞു. മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽമാലിക് ബിൻ അബ്ദുല്ല അൽ ഖലീലി, ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മവാലി, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ശറൈഖി, ഇന്റേണൽ സെക്യൂരിറ്റി സർവിസ് മേധാവി ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അലി അൽ ഹിലാലി എന്നിവരാണ് പെരുന്നാൾ സന്ദേശങ്ങൾ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.