മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് തിങ്കളാഴ്ച ഖത്തർ സന്ദർശിക്കും. ഒമാനും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിെൻറയും ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കുന്നതിെൻറയും ഭാഗമായാണ് സന്ദർശനം.
ഖത്തർ അമീർ ൈശഖ് തമീം ബിൻ ഹമദ് അൽഥാനി ഒമാൻ ഭരണാധികാരിയെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ നടത്തുന്ന സഹകരണം വിലയിരുത്തും. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ ഒമാൻ ഭരണാധികാരിയും ഖത്തർ അമീറും ചർച്ച ചെയ്യും.
ഒമാനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കും. പ്രതിരോധ കാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഇൗദ്, ദീവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൻ ബിൻ സഉൗദ് അൽ ബുസൈദി, റോയൽ ഒാഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഹ്മാനി, വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം ബിൻ സഇൗദ് അൽ ഹബ്സി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ അബ്ദുല്ല അൽ മുർഷിദി, തൊഴിൽ മന്ത്രി മഹാദ് ബിൻ സഇൗദ് ബിൻ അലി ബാ ഒവൈൻ, ഖത്തറിലെ ഒമാൻ അംബാസഡർ നജീബ് ബിൻ യഹ്യ അൽ ബലൂഷി തുടങ്ങിയവർ പ്രതിനിധി സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.