മസ്കത്ത്: നെതർലൻഡ്സിലെ ഹേഗിൽ വർഷംതോറും നടക്കുന്ന എംബസി ഫെസ്റ്റിവലിൽ പങ്കാളികളായി സുൽത്താനേറ്റും. നെതർലൻഡ്സിലെ ഒമാൻ എംബസിയാണ് സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഒമാനി പവിലിയനിൽ ഹേഗ് മേയർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, നെതർലൻഡ്സ് ബിസിനസ് കൗൺസിൽ ചെയർമാൻ എന്നിവർക്ക് നെതർലൻഡ്സിലെ ഒമാൻ അംബാസഡർ ശൈഖ് ഡോ. അബ്ദുല്ല ബിൻ സലിം അൽ ഹാരിതി സ്വീകരണം നൽകി. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ടൂറിസം ഓഫിസ്, നിജ്മെഗൻ നഗരത്തിലെ ഒമാനി വില്ലേജിന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്. സന്ദർശകർക്ക് ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര, പൈതൃക ആകർഷണങ്ങളെക്കുറിച്ച് പവിലിയനിൽനിന്ന് അറിയാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.