മ​സ്ക​ത്ത്: ഒ​മാ​നി​ലെ വാ​ഹ​ന ഇ​ന്ധ​ന വി​ല സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത​ട​ക്കം നി​ര​വ​ധി ഉ​ത്ത​ര​വു​ക​ൾ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ് പു​റ​പ്പെ​ടു​വി​ച്ചു. അ​ൽ ബ​റ​ക കൊ​ട്ടാ​ര​ത്തി​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​യി​രു​ന്നു സു​ൽ​ത്താ​െൻറ ഉ​ത്ത​ര​വ്. സ​ർ​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​ക​ൽ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​ൽ തു​ട​ങ്ങി​യ​വ​യും ഉ​ത്ത​ര​വി​ലു​ണ്ട്. വാ​ഹ​ന ഇ​ന്ധ​ന വി​ല ക​ഴി​ഞ്ഞ മാ​സ​ത്തെ വി​ല​യു​ടെ ശ​രാ​ശ​രി​യി​ൽ നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നീ വാ​ഹ​ന ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല ഒ​ക്ടോ​ബ​റി​ലെ വി​ല​യെ​ക്കാ​ൾ വ​ർ​ധി​ക്കാ​നും പാ​ടി​ല്ല. ഇൗ ​വി​ഷ​യ​ത്തി​ൽ വ​രു​ന്ന അ​ധി​ക ചെ​ല​വു​ക​ൾ അ​ടു​ത്ത​വ​ർ​ഷം അ​വ​സാ​നം​വ​രെ സ​ർ​ക്കാ​ർ വ​ഹി​ക്കും. സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ 2011ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജീ​വ​ന​ക്കാ​ർ സീ​നി​യോ​റി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് യോ​ഗ്യ​രാ​യി​രി​ക്കും. ഇൗ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ടെ പ്ര​മോ​ഷ​ൻ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​വും. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.

സ്ഥാ​പ​ന​ത്തി​െൻറ കാ​ര്യ​ക്ഷ​മ​ത​യും സേ​വ​ന​ങ്ങ​ളി​െ​ല ഗു​ണ​നി​ല​വാ​ര​വും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി​യും നേ​ടു​ന്ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണം. 2020 -2021 കാ​ല​ത്തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ സു​ൽ​ത്താ​ൻ വി​ല​യി​രു​ത്തി. എ​ല്ലാ സ്​​റ്റേ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് തു​ട​ര​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. രാ​ജ്യം സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ലേ​ക്കും നി​ക്ഷേ​പ അ​നു​കൂ​ല​കാ​ലാ​വ​സ്​​ഥ​യി​ലേ​ക്കും നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല മേ​ഖ​ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഫീ​സ് പാ​ക്കേ​ജു​ക​ൾ റ​ദ്ദാ​ക്കാ​നും മ​റ്റ് ചി​ല മേ​ഖ​ല​ക​ളി​ലെ ഫീ​സി​ള​വു​ക​ൾ ഒ​ഴി​വാ​ക്കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മാ​സം എം91 ​പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 229 ബൈ​സ​യാ​ണ് ഇൗ​ടാ​ക്കി​യ​ത്. എം 95 ​ന് 239 ബൈ​സ​യും ഡി​സ​ലി​ന് ലി​റ്റ​റി​ന് 258 ബൈ​സ​യു​മാ​യി​രു​ന്നു വി​ല. എ​ന്നാ​ൽ ഇൗ ​മാ​സം ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എം 91 ​ന് 233 ബൈ​സ​യും എം 95 ​ന് 242 ബൈ​സ​യു​മാ​ണ് ഇൗ ​മാ​സ​ത്തെ ഇ​ന്ധ​ന വി​ല. 275 ബൈ​സ​യാ​ണ് ഒ​രു ലി​റ്റ​ർ ഡീ​സ​ലിെൻറ വി​ല. സു​ൽ​ത്താെൻറ ഉ​ത്ത​ര​വ​നു​സ​രി​ച്ച് എം. 91 ​വി​ല 229 ബൈ​സ​യി​ലും എം. 95‍െൻറ ഇ​ന്ധ​ന വി​ല 239 ബൈ​സ​യി​ലും ഡീ​സ​ൽ വി​ല 258 ബൈ​സ​യി​ലും സ​ഥി​ര​മാ​യി നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​ത​നു​സ​രി​ച്ച് അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ വ​രു​ന്ന ഒ​രു വ​ർ​ഷ​േ​ത്ത​ക്ക്​ എ​ണ്ണ വി​ല ഉ​യ​രു​ന്ന​ത് ഒ​മ​നി​ലെ വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ക്കി​ല്ല.

Tags:    
News Summary - Sultan's proposal to stabilize fuel prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.