ഇന്ധന വില സ്ഥിരപ്പെടുത്താൻ ഒമാൻ സുൽത്താെൻറ നിർദേശം
text_fieldsമസ്കത്ത്: ഒമാനിലെ വാഹന ഇന്ധന വില സ്ഥിരപ്പെടുത്തുന്നതടക്കം നിരവധി ഉത്തരവുകൾ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പുറപ്പെടുവിച്ചു. അൽ ബറക കൊട്ടാരത്തിൽ ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലായിരുന്നു സുൽത്താെൻറ ഉത്തരവ്. സർക്കാൻ ജീവനക്കാർക്ക് പ്രമോഷൻ നൽകൽ, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ തുടങ്ങിയവയും ഉത്തരവിലുണ്ട്. വാഹന ഇന്ധന വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്. പെട്രോൾ, ഡീസൽ എന്നീ വാഹന ഇന്ധനങ്ങളുടെ വില ഒക്ടോബറിലെ വിലയെക്കാൾ വർധിക്കാനും പാടില്ല. ഇൗ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ അടുത്തവർഷം അവസാനംവരെ സർക്കാർ വഹിക്കും. സർക്കാർ സർവിസിൽ 2011ൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാർ സീനിയോറിറ്റി ആനുകൂല്യങ്ങൾക്ക് യോഗ്യരായിരിക്കും. ഇൗ വിഭാഗത്തിൽപെട്ടവരുടെ പ്രമോഷൻ അടുത്ത വർഷം മുതൽ നടപ്പാവും. സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി സ്ഥാപനങ്ങൾ വിലയിരുത്തലുകൾ നടത്തുന്നുവെന്ന് ഉറപ്പു വരുത്തണം.
സ്ഥാപനത്തിെൻറ കാര്യക്ഷമതയും സേവനങ്ങളിെല ഗുണനിലവാരവും ഗുണഭോക്താക്കളുടെ സംതൃപ്തിയും നേടുന്ന നടപടികൾ കൈക്കൊള്ളണം. 2020 -2021 കാലത്തെ സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനങ്ങൾ സുൽത്താൻ വിലയിരുത്തി. എല്ലാ സ്റ്റേറ്റ് സ്ഥാപനങ്ങളും സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും ഡിജിറ്റൽ സേവനങ്ങൾ നടപ്പാക്കുന്നത് തുടരണമെന്നും ഉത്തരവിലുണ്ട്. രാജ്യം സാമ്പത്തിക പുരോഗതിയിലേക്കും നിക്ഷേപ അനുകൂലകാലാവസ്ഥയിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന ഫീസ് പാക്കേജുകൾ റദ്ദാക്കാനും മറ്റ് ചില മേഖലകളിലെ ഫീസിളവുകൾ ഒഴിവാക്കാനും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ മാസം എം91 പെട്രോളിന് ലിറ്ററിന് 229 ബൈസയാണ് ഇൗടാക്കിയത്. എം 95 ന് 239 ബൈസയും ഡിസലിന് ലിറ്ററിന് 258 ബൈസയുമായിരുന്നു വില. എന്നാൽ ഇൗ മാസം ഇന്ധന വില വർധിച്ചിട്ടുണ്ട്. എം 91 ന് 233 ബൈസയും എം 95 ന് 242 ബൈസയുമാണ് ഇൗ മാസത്തെ ഇന്ധന വില. 275 ബൈസയാണ് ഒരു ലിറ്റർ ഡീസലിെൻറ വില. സുൽത്താെൻറ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95െൻറ ഇന്ധന വില 239 ബൈസയിലും ഡീസൽ വില 258 ബൈസയിലും സഥിരമായി നിൽക്കാനാണ് സാധ്യത. ഇതനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ വരുന്ന ഒരു വർഷേത്തക്ക് എണ്ണ വില ഉയരുന്നത് ഒമനിലെ വാഹന ഉപഭോക്താക്കളെ ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.