സുൽത്താന്‍റെ നിർദ്ദേശം: ഒമാനിൽ വിസ നിരക്കുകൾ കുറച്ചു

മസ്കത്ത്: വിദേശികളുടെ വിസാ നിരക്കുകൾ കുറക്കാൻ ഒമാൻ ഭരണധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖ് നിർദ്ദശം നൽകി. അൽ അഹ്​ലാം കൊട്ടാരത്തിൽ മസ്കത്ത്, തെക്കൻ ബാത്തിന, മുസന്തം എന്നീ ഗവർണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കുടിക്കാഴ്ചയിലാണ് ഇത് സംബന്ധമായ നിർദ്ദേശം സുൽത്താൻ നൽകിയത്.

സുൽത്താെൻറ നിർദ്ദേശ പ്രകാരം മാനവ വിഭവ ശേഷി മന്ത്രാലയം പുതുക്കിയ വിസാ നിരക്കുകൾ പുറത്തിറക്കി. ഇതനുസരിച്ച് പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്​കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസ് ഇളവും ഉണ്ട്.

ഇൗ വർഷം ജൂൺ ഒന്ന് മുതലാണ് പുതിയ വിസാ നിരക്ക് നടപ്പിൽ വരിക. രണ്ട് വർഷമാണ് വിസാ കാലാവധി.

പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി എടുക്കുന്നവരുടെ വിസാ നിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വർഷം മേയ് ഒന്നുമുതൽ നിലവിൽ വന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇത് വരെ വിസാ ഫീസായി ഇൗടാക്കിയിരുന്നത്.74 തസ്തികകളാണ് ഇൗ വിഭാഗത്തിൽ വരുന്നത്. സർക്കാർ നിർദ്ദേശിച്ച സ്വദേശി വത്​കരണ തോത് പൂർണ്മായി നടപ്പാക്കിയ സ്ഥാപനങ്ങളിൽനിന്ന് 211 റിയാലാണ് ഈടാക്കുക. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 251 ആയി കുറച്ചു. സ്പെഷ്യലൈസ്ഡ് വിഭാഗത്തിൽ പെട്ടവരും സാ​േങ്കതിക മേഖലകളിലും ജോലി ചെയ്യുന്നവരാണ് ഇതിൽ പെടുന്നത്.

601 റിയാൽ മുതൽ 1001 റിയാൽ വരെയായിരുന്നു ഇൗ വിഭാഗത്തിൽ ഇതുവരെ ഈടാക്കിയിരുന്നത്. സ്വദേശിവൽകരണ തോത് പൂർത്തിയാക്കിയ കമ്പനികളിൽ നിന്ന് 176 റിയാൽ മാത്രമാണ് ഈടാക്കുക. മൂന്നാം വിഭാഗത്തിൽ പെട്ടവരുടെ വിസ നിരക്ക് 201റിയാലായി കുറച്ചു. നേരത്തെ ഇൗ വിഭാഗത്തിൽ നിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് ഇൗടാക്കിയത്. സ്വദേശി വൽക്കരണ തോത് പുർത്തിയാക്കിയ സ്ഥാപനങ്ങൾ 141 റിയാൽ നൽകിയാൽ മതിയാവും. വീട്ട് ജോലി വിസകൾക്കും മറ്റും 101 റിയാലാണ് പുതിയ നിരക്ക്. നേരത്തെ ഇൗ വിഭാഗത്തിൽ നിന്ന് 141 റിയാലാണ് ഇൗടാക്കിയിരുന്നത്. കൃഷിക്കാരുടെ വിസാ ഫീസ് 201 റിയാലിൽനിന്ന് 141 ആയി കുറച്ചിട്ടുണ്ട്. കൂടാതെ 25 ഇനം ഭക്ഷ്യ വിഭവങ്ങൾ കൂടി പൂർണ്മായി വാറ്റിൽ നിന്നും ഒഴിവാക്കാനും സുൽത്താൻ ഉത്തരവിട്ടു. ഇതോടെ പൂർണ്ണമായി വാറ്റ് ഒഴിവാക്കിയ ഉൽപന്നങ്ങളുടെ എണ്ണം 513 ആയി ഉയർന്നു.

വിസ ഫീസ് കുറക്കാനുള്ള തീരുമാനം രാജ്യത്തിെൻറ വളർച്ചയിൽ വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തത്. വിസ നിരക്കുകൾ വർധിച്ചതോടെ നിരവധി പേർ ഒമാൻ വിട്ട് പോവുകയും മറ്റ് രാജ്യങ്ങളിൽ ചേക്കേറുകയും ചെയ്തിരുന്നു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഉയർന്ന വിസ നിരക്ക് നിരവധി സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഉയർന്ന വിസാ നിരക്ക് കാരണം നിരവധി കമ്പനികൾ ഉയർന്ന സസ്തികയിലുള്ളവരെ ഒഴിവാക്കുകയോ സ്ഥാനങ്ങളിൽ താഴെ കിടയിലേക്ക് മാറ്റുകയോ ചെയ്തിരുന്നു. പുതിയ തീരുമാനം നിരവധി പുതിയ നിക്ഷേപകരെയും സ്ഥാപനങ്ങളെയും ഒമാനിലേക്ക് ആകർഷിക്കാൻ സഹായിക്കും.

സാംസ്കാരിക കായിക യുവജന മന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം അൽ സഇൗദ്, ദീവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഒാഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഹ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സി, സ്വകാര്യ ഒാഫിസ്​ തലവർ ഹമദ് ബിൻ സഇൗദ് അൽ ഒൗഫി, മസ്കത്ത് ഗവറണർ സയ്യിദ് സഉൗദ് ബിശന ഹിലാൽ അൽ ബുസൈദി, മുസന്തം ഗവർണർ സയ്യിദ് ഇബ്റാഹീം ബിൻ സഇൗദ് അൽ ബുസൈദി എന്നിവരും യോഗത്തിൽ പ​​ങ്കെടുത്തു.

Tags:    
News Summary - Sultans proposal: Visa fees reduced in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.